1 GBP = 103.12

സനല്‍ വധം: കീഴടങ്ങാൻ നിബന്ധനകൾ വച്ച് ഡിവൈഎസ്‌പി ഹരികുമാർ; ഹരികുമാറും സുഹൃത്തും മധുരയിൽ നിന്നും കടന്നുകളഞ്ഞതായി പോലീസ്

സനല്‍ വധം: കീഴടങ്ങാൻ നിബന്ധനകൾ വച്ച് ഡിവൈഎസ്‌പി ഹരികുമാർ; ഹരികുമാറും സുഹൃത്തും മധുരയിൽ നിന്നും കടന്നുകളഞ്ഞതായി പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊർജ്ജിതമാകുന്നതിനിടെ ഹരികുമാറും സുഹൃത്ത് ബിനുവും മധുരവിട്ടുവെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്ന് 6 ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഹരികുമാര്‍ പൊലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിൽ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരികുമാർ കീഴടങ്ങണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബന്ധുക്കളിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും, എന്നാൽ കീഴടങ്ങണമെങ്കിൽ നെയ്യാറ്റിൻകര സബ് ജയിലിൽ അയക്കരുതെന്ന നിബന്ധനയും ഹരികുമാർ വച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്ത പ്രതികളാണ് നെയ്യാറ്റിന്‍കര സബ് ജയിലിലുള്ളത്. അതിനാല്‍ തന്നെ നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്നത് തന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ഹരികുമാറിന്റെ നിലപാട്. പൊലീസ് അസോസിയേഷനോടാണ് പ്രതി തന്റെ ആവശ്യം അറിയിച്ചത്.

ഹരികുമാറിന് സേനയ്ക്കുള്ളില്‍നിന്ന് സഹായം കിട്ടുന്നുണ്ടെന്നും പൊലീസിലുള്ള വിശ്വാസം ഓരേ ദിവസവും കുറയുകയാണെന്നും സനല്‍കുമാറിന്‍റെ സഹോദരി പറഞ്ഞു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ബന്ധുക്കളില്‍നിന്ന് ഉയരുന്നുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more