1 GBP = 103.12

ഈ സർക്കാരിന് അധികം നിലനിൽപ്പില്ല; വിജയ് ചിത്രത്തിനെതിരെ എ ഐ എ ഡി എം കെ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ കമലഹാസ്സൻ

ഈ സർക്കാരിന് അധികം നിലനിൽപ്പില്ല; വിജയ് ചിത്രത്തിനെതിരെ എ ഐ എ ഡി എം കെ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ കമലഹാസ്സൻ
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘സർക്കാരി’നെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങൾ വിട്ടൊഴിയുന്നില്ല. റിലീസ് ചെയ്‌ത ദിവസം തന്നെ വിവാദങ്ങൾ പൊട്ടിമുളച്ചിരുന്നു. ചിത്രം തമിഴ്‌നാട് സർക്കാരിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാനമായും ഉള്ള ആരോപണം.
എന്നാൽ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരേ കമല്‍ഹാസൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്‍. എഐഎഡിഎംകെ സര്‍ക്കാര്‍ ഒരു സിനിമയ്ക്കെതിരേ ഇത്തരത്തില്‍ തിരിയുന്നത് ആദ്യമല്ലെന്നും വിമര്‍ശനം. അംഗീകരിക്കാത്ത ഭരണകൂടങ്ങള്‍ താഴെവീഴുമെന്നും ഉലകനായകന്‍ കമല്‍ഹാസന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യ സംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കുമെന്നും കമല്‍ഹാസന്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more