1 GBP = 102.95
breaking news

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍;541 പേര്‍ രജിസ്റ്റര്‍ ചെയ്തു

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍;541 പേര്‍ രജിസ്റ്റര്‍ ചെയ്തു

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ രംഗത്ത് . 541 യുവതികള്‍ പൊലീസ് പോര്‍ട്ടലില്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് പൊലീസ് ശേഖരിക്കുകയാണ്.

കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും യുവതി പ്രവേശനം സാധ്യമായിരുന്നില്ല. കോടതി വിധി നടപ്പിലാക്കുമെന്നും യുവതികൾക്ക് സംരക്ഷണം ഒരുക്കുമെന്നുമുള്ള സർക്കാർ പ്രാഖ്യാപനം നിലനിൽക്കെ 50 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പോലും പ്രതിഷേധങ്ങളെ നേരിടേണ്ടി വന്നു. ഈ മാസം 13 ന് യുവതി പ്രവേശന വിഷയം സുപ്രിം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ പ്രശ്ന പരിഹാരത്തിന് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more