1 GBP = 103.90

ശബരിമലയിൽ നവംബർ 5,6 തിയതികളിലായി നട തുറന്നപ്പോൾ എത്തിയതിൽ ഭക്തർ ഇരുന്നൂറോളം മാത്രമെന്ന് റിപ്പോർട്ട്; സംഘപരിവാറുകാരുടെ എണ്ണം ഏഴായിരം

ശബരിമലയിൽ നവംബർ 5,6 തിയതികളിലായി നട തുറന്നപ്പോൾ എത്തിയതിൽ ഭക്തർ ഇരുന്നൂറോളം മാത്രമെന്ന് റിപ്പോർട്ട്; സംഘപരിവാറുകാരുടെ എണ്ണം ഏഴായിരം

ശബരിമലയില്‍ ചിത്തിര ആട്ടത്തിരുനാളിന് 5, 6 തിയതികളില്‍ നടതുറന്നപ്പോള്‍ എത്തിയ 7,200 തീര്‍ത്ഥാടകരില്‍ 200 പേര്‍ മാത്രം യഥാര്‍ത്ഥ ഭക്തര്‍. ബാക്കിയുള്ള 7,000 പേരും സംഘപരിവാര്‍ സംഘടനകളിലുള്ളവരാണെന്ന് പൊലീസ് വിലയിരുത്തല്‍. സുപ്രീം കോടതി വിധിക്ക് ശേഷം നടതുറന്നപ്പോള്‍ അക്രമം നടത്തിയ 200 പേര്‍ വീണ്ടും ദര്‍ശനത്തിനെന്ന പേരില്‍ എത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

സുരക്ഷയ്ക്കായി ശബരിമലയില്‍ ഒരുക്കിയ ക്യാമറകളില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും പരിശോധിക്കുകയാണ്. കൃത്യമായ കണക്കുകള്‍ ഉടന്‍ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. മണ്ഡല-മകരവിളക്കിനായി നടതുറക്കുമ്പോള്‍ അക്രമത്തിനെത്തിയവര്‍ എന്ന് കരുതുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നിരീക്ഷിക്കും.

ചിത്തിരആട്ടത്തിനായി നടതുറന്നപ്പോള്‍ വമ്പന്‍ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ശബരിമലയില്‍ ഒരുക്കിയിരുന്നത്. എന്നിട്ടും സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസിന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more