1 GBP = 103.70

നോട്ട് നിരോധനത്തിന് രണ്ട് വയസ്സ്; മോഡി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ

നോട്ട് നിരോധനത്തിന് രണ്ട് വയസ്സ്; മോഡി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: രണ്ട് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 നവംബർ എട്ട്, ഇന്ത്യാക്കാർ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ചില പദപ്രയോഗങ്ങളും പുത്തൻ രീതികളും കണ്ട ദിവസം, രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപകളുടെ നോട്ടുകൾ അസാധുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദിവസം. രാജ്യത്തെ കള്ളപ്പണക്കാരെ കണ്ടെത്തുന്നതിനും വ്യാജകറൻസി, തീവ്രവാദം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കുന്നതെന്നാണ് മോദി തന്റെ പ്രഖ്യാപനത്തിൽ പറഞ്ഞത്.

എന്നാൽ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും. നോട്ട് നിരോധനം പ്രഖ്യാപിച്ചത് പോലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് മാപ്പ് പറയണമെന്നാണ് കോൺഗ്രസ് ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more