1 GBP = 103.89

കാര്‍ഡിഫിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫിന്റെ ഉദ്ഘാടനം ചരിത്രം കുറിച്ചു; പത്രപ്രവര്‍ത്തകന്‍ നോയിച്ചന്‍ കട്ടക്കയം ക്ലബിന് തിരി തെളിച്ചു; കലാപരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി

കാര്‍ഡിഫിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫിന്റെ ഉദ്ഘാടനം ചരിത്രം കുറിച്ചു; പത്രപ്രവര്‍ത്തകന്‍ നോയിച്ചന്‍ കട്ടക്കയം ക്ലബിന് തിരി തെളിച്ചു; കലാപരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി
കാര്‍ഡിഫ് മലയാളികളുടെ ഒരു ചിരകാലാഭിലാഷമായ പ്രഥമ പ്രൈവറ്റ് ക്ലബ് സഫയര്‍ കാര്‍ഡിഫിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 27ന് അരങ്ങേറി. യുകെയിലെ പത്രപ്രവര്‍ത്തകനും ബിസിനസുകാരനുമായ നോയിച്ചന്‍ കട്ടക്കയമാണ് ക്ലബിന്റെ ഔപചാരികയമായ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചത്. ചരിത്രം കുറിച്ച് കൊണ്ടുള്ള ഉദ്ഘാടന ചടങ്ങിന് പ്രൗഢിയേകാന്‍ വിവിധ കലാപരിപാടികളും അരങ്ങേറിയിരുന്നു. കാര്‍ഡിഫിലെ പാര്‍ക്കിന്‍ ഹോട്ടലില്‍ വച്ചാണ് നിറച്ചാര്‍ത്തണിഞ്ഞ പരിപാടി അരങ്ങേറിയത്. സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ ആദ്യ ചെയര്‍മാനായി സുജിത്ത് തോമസ്  പ്രസ്തുത ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചു.  സെക്രട്ടറി സുധീഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ ബിജുമോന്‍ ജോസഫ് നന്ദിയും പറഞ്ഞു.
ക്ലബിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടന്ന മറ്റ് കലാപരിപാടികള്‍ക്ക് മറ്റ് കമ്മിറ്റി അംഗങ്ങളായ സജീവ് ആന്റണി,ജിജോ ജോസ് , സാബു.വി. ലോനപ്പന്‍, ടോമിജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടിയിരുന്നു. ക്ലബിന്റെ ഭാവിയിലെ പ്രവര്‍ത്തന രീതികളും ലക്ഷ്യങ്ങളും തന്റെ ആധ്യക്ഷ്യ പ്രസംഗത്തില്‍ സുജിത്ത് തോമസ് വിശദീകരിച്ചിരുന്നു. മറ്റ് സംഘടനകളില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ക്ലബായിരിക്കും സഫയര്‍ കാര്‍ഡിഫെന്നും സുജിത്ത് ഉറപ്പേകി. പരിപാടിയുടെ അവസാനം വിഭവസമൃദ്ധമായ ഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹാര്‍ദ്രപൂര്‍വവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നെന്ന് ഭാരവാഹികള്‍ പറയുന്നു.സാമൂഹികപ്രവര്‍ത്തനത്തോടൊപ്പം ഇതില്‍ അംഗങ്ങളാകുന്നവരുടെ ഓരോ കുടുംബാംഗത്തിനും വിനോദിക്കുന്നതിനുള്ള പശ്ചാത്തലം ക്ലബിനോട് അനുബന്ധിച്ച് ലഭ്യമാക്കുന്നതായിരിക്കും. ഇതിലൂടെ ആരോഗ്യകരമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുക്കുകയെന്നത് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഇതിന് പുറമെ കാര്‍ഡിഫിന് പുറത്ത് സക്രിയമായതും  വ്യത്യസ്തമായതുമായ സാമൂഹിക ജീവിതത്തിനുള്ള അവസരം അംഗങ്ങള്‍ക്ക് ക്ലബ് ഒരുക്കിക്കൊടുക്കുകയും ചെയ്യും. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ അംഗങ്ങള്‍ക്കായി കാലാകാലങ്ങളില്‍ സംഘടിപ്പിക്കുകയും അതിലൂടെ കൂട്ടായ്മയും സ്‌നേഹവും അരക്കിട്ടുറപ്പിക്കുകയും ചെയ്യാന്‍ ക്ലബ് പ്രതിജ്ഞാ ബദ്ധമായിരിക്കുമെന്നും ഭാരവാഹികള്‍ ഉറപ്പേകുന്നു.പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒത്ത് ചേരുന്നവരുടെ മാതൃകാപരമായ കൂട്ടായ്മയായിരിക്കും സഫയര്‍ കാര്‍ഡിഫ് ക്ലബ്.
ഇതിന് പുറമെ അംഗങ്ങള്‍ക്ക് ഒന്ന് ചേര്‍ന്ന് വിവിധ ബിസിനസുകള്‍ ചെയ്യുന്നതിനുള്ള അവസരവും ഇതിലൂടെ കരഗതമാവും. അംഗങ്ങള്‍ക്കിടയില്‍ ബിസിനസ് ആശയങ്ങള്‍പ്രോത്സാഹിപ്പിക്കാന്‍ ക്ലബ് മുന്‍കൈയെടുക്കുന്നതായിരിക്കും.കൂടാതെ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ വിവിധ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വളരുന്നതിനും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുമുള്ള വേദിയായി ഈ ക്ലബിനെ മാറ്റിയെടുക്കുമെന്നും ഭാരവാഹികള്‍ പറയുന്നു.
ഇതിന് പുറമെ കുട്ടികളുടെ വ്യക്തിപരമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ അറിവുകള്‍ നേടാനും ക്ലബ് അവസരമൊരുക്കുന്നതായിരിക്കും. തൊഴിലിലും സാസ്‌കാരികപരമായും വികസിക്കുന്നതിനും ഉയരുന്നതിനുമുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നതിനുള്ള വാതായനങ്ങളും ക്ലബിലൂടെ തുറക്കപ്പെടുന്നതാണ്.
കര്‍ക്കശമായ ഭരണഘടനയുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണീ ക്ലബ് പ്രവര്‍ത്തിക്കുന്നത്.  ക്ലബിലെ ഓരോ അംഗവും ഇവ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഈ ചട്ടങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ പക്ഷപാതമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. അതായത് ക്ലബ് നിശ്ചയിച്ചിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് അനുസരിച്ച് ഏവരുടെയും നന്മക്ക് അനുസൃതമായി പെരുമാറാന്‍ ഓരോ അംഗങ്ങളും ശ്രദ്ധ പുലര്‍ത്തണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണെന്നും ഭാരവാഹികള്‍ അറിയിക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more