1 GBP = 103.92
breaking news

മഹീന്ദ്ര രജപക്സേയിൽ വിശ്വാസമില്ലെന്ന് ശ്രീലങ്കയിലെ തമിഴ് വംശജർ

മഹീന്ദ്ര രജപക്സേയിൽ വിശ്വാസമില്ലെന്ന് ശ്രീലങ്കയിലെ തമിഴ് വംശജർ

കൊളംബോ: മഹീന്ദ്ര രജപക്​സിയിൽ വിശ്വാസമില്ലെന്ന്​ ശ്രീലങ്കയിലെ തമിഴ്​ വംശജർ. പാർലമ​​​െൻറിൽ നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ രാജപക്​സക്കെതിരെ വോട്ട്​ ചെയ്യുമെന്നാണ്​ തമിഴ്​സംഘടനകൾ അറിയിച്ചിരിക്കുന്നത്​

രജപക്​സയുടെ നിയമനം ഭരണഘടന വിരുദ്ധവും അനധികൃതവുമാണെന്ന്​ ശ്രീലങ്കയിലെ തമിഴ്​ വംശജരുടെ സംഘടന വ്യക്​തമാക്കി. രജപക്​സ അധികാരത്തിലെത്തുന്നത്​ തടയാൻ റനിൽ വിക്രമസംഗയെ പിന്തുണക്കുമെന്നും തമിഴ്​ സംഘടനകൾ അറിയിച്ചു.

225 അംഗ പാർലമ​​​െൻറിൽ തമിഴ്​ സംഘടനകളുടെ പ്രതിനിധികളായി 15 പേരാണ്​ ഉള്ളത്​. അതേസമയം, വി​ക്രമസംഗയെ അധികാരത്തിൽ നിന്ന്​ പുറത്താക്കാനുള്ള 113 അംഗങ്ങളുടെ പിന്തുണ രജപക്​സെക്കുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, നവംബർ ഏഴിന്​ പാർലമ​​​െൻറ്​ വിളിച്ച്​ കൂട്ടാൻ പ്രസിഡൻറ്​ സമ്മതിച്ചതായി സ്​പീക്കർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more