1 GBP = 104.37
breaking news

ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ്: ആൻസി സോജനും നിർമ്മൽ സാബുവിനും സ്വർണ്ണം

ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ്: ആൻസി സോജനും നിർമ്മൽ സാബുവിനും സ്വർണ്ണം

റാഞ്ചി: മുപ്പത്തിനാലാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തില്‍ കേരളത്തിന്റെ ആന്‍സി സോജനും നിര്‍മ്മല്‍ സാബുവും സ്വര്‍ണം നേടി.  ബ്ലെസി കുഞ്ഞുമോന് വെളളി ലഭിച്ചു.

അണ്ടര്‍ -18 പെണ്‍കുട്ടികളുടെ ലോങ് ജമ്പിലാണ് ആന്‍സി സോജന്‍ സ്വര്‍ണം സ്വന്തമാക്കിയത്. 5.97 മീറ്റര്‍ ദൂരം താണ്ടിയാണ് ആദ്യ സ്ഥാനം നേടിയത്. ഉത്തര്‍പ്രദേശിന്റെ ദീപ്‌നാഷി സിങ്ങ് വെള്ളിയും ഒഡീഷയുടെ മനിഷ മെറില്‍ വെങ്കലവും കരസ്ഥമാക്കി. കേരളത്തിന്റെ പ്രഭാവതി നാലാം സ്ഥാനത്തേ്ക്ക് പിന്തള്ളപ്പെട്ടു.

അണ്ടര്‍- 20 ആണ്‍കുട്ടികളുടെ ലോങ്ങ് ജമ്പിലാണ് നിര്‍മല്‍ സാബു  സ്വര്‍ണം നേടിയത്. ദൂരം 7.45 മീറ്റര്‍. ഹരിയാനയുടെ ഗൗരവ് വെള്ളിയും കൃഷ്ണ ശര്‍മ്മ വെങ്കലവും നേടി.

അണ്ടര്‍- 18 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലാണ് ബ്ലെസി കുഞ്ഞുമോന്‍ വെള്ളി നേടിയത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആദ്യ മെഡലാണിത്. 2.90 മീറ്ററാണ്  ചാടിക്കടന്നാണ് രണ്ടാം സ്ഥാനത്തെത്തിയത്്.

അണ്ടര്‍ -18 അണ്‍കുട്ടികളുടെ ജാവലിന്‍  ത്രോയില്‍ ഹരിയാനയുടെ യഷ്‌വീര്‍ സിങ് സ്വര്‍ണം നേടിയപ്പോള്‍ (75.63 മീ), ഉത്തര്‍ പ്രദേശിന്റെ രോഹിത് യാദവ് വെള്ളി (75.14) കരസ്ഥമാക്കി. ദല്‍ഹിയുടെ നന്ദകിഷോറിനാണ് വെങ്കലം.

പഞ്ചാബിന്റെ ജാസ്മിന്‍ കൗര്‍ അണ്ടര്‍- 16 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പുതിയ റെക്കോഡോടെ സ്വര്‍ണ്ണമണിഞ്ഞു. 14.27 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് പായിച്ചാണ് റെക്കോഡിട്ടത്. പഞ്ചാബിന്റെ പരംജിത്ത് കൗര്‍ 2016 ല്‍ സ്ഥാപിച്ച 14.21 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്്. രണ്ടാം സ്ഥാനം നേടിയ ഹരിയാനയുടെ അഞ്ജലിയും (14.22) റെക്കോഡ് മറികടന്നു.തമിഴ്‌നാടിന്റെ ഷാര്‍മിളയ്ക്കാണ് വെങ്കലം.

അണ്ടര്‍-16 ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കര്‍ണാടകത്തിന്റെ നാഗേന്ദ്ര അണ്ണപ്പ നായിക്ക് സ്വര്‍ണം നേടി. ദൂരം 51.37. മധ്യപ്രദേശിന്റെ അരവിന്ദ് ശര്‍മ വെങ്കലവും (50.82), ഉത്തര്‍പ്രദേശിന്റെ അന്‍കുഷ്്കുമാര്‍ യാദവ് (50.66) വെങ്കലവും നേടി.

അണ്ടര്‍-16 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഹരിയാനയുടെ ഖുഷി 1.63 മീറ്റര്‍ ചാടിക്കടന്ന് ഒന്നാം സ്ഥാനം നേടി. ബംഗാളിന്റെ അപര്‍ണ ഘോഷ് രണ്ടാം സ്ഥാനവും മഹാരാഷ്ട്രയുടെ ശ്രവാനി ദേശ്‌വാലെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അണ്ടര്‍-20 പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ പഞ്ചാബിന്റെ രേണു സ്വര്‍ണം നേടി. ദൂരം 6.22 മീറ്റര്‍. തമിഴ്‌നാടിന്റെ ഹര്‍ഷിനി ശരവണന്‍ വെള്ളിയും ഷെറിന്‍ വെങ്കലവും കരസ്ഥമാക്കി.

അണ്ടര്‍- 18 ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ മഹാരാഷ്ട്രയുടെ ദീപക് യാദവ് ഒന്നാം സ്ഥാനം (4.76 മീ) നേടി. ഉത്തര്‍ പ്രദേശിന്റെ ശേഖര്‍ കുമാര്‍ രണ്ടാം സ്ഥാനവും രാകേഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more