1 GBP = 104.05

പോലീസിന്റെ ജാതിയും മതവും പോലീസാണ് എന്നതുമാത്രമെന്ന് മുഖ്യമന്ത്രി

പോലീസിന്റെ ജാതിയും മതവും പോലീസാണ് എന്നതുമാത്രമെന്ന് മുഖ്യമന്ത്രി

ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരില്‍ പൊലീസുകാര്‍ പതറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയ്ക്ക് എതിരെ നില്‍ക്കുന്നവര്‍ പൊലീസിനെ ചേരി തിരിക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസിന്റെ ജാതിയും മതവും പൊലീസാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മതനിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു കൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒളിഞ്ഞും തെളിഞ്ഞും മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നാടിന്റെ മഹാഭൂരിപക്ഷവും മതനിരപേക്ഷതയ്ക്കൊപ്പം ചിന്തിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സേനയില്‍ പോലും വര്‍ഗീയ വേര്‍തിരിവുണ്ടാക്കാന്‍ ആണ് ചിലര്‍ ശ്രമിക്കുന്നത്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംഘര്‍ഷം നിയന്ത്രിച്ച മനോജ് എബ്രാഹമിനെതിരെയുള്ള ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more