1 GBP = 104.01

മലയാളി യുവാവിന് ഗൂഗിളിന്റെ സര്‍പ്രൈസ്

മലയാളി യുവാവിന് ഗൂഗിളിന്റെ സര്‍പ്രൈസ്

തന്‍റെ കയ്യിലുണ്ടായിരുന്ന മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അജ്മല്‍ ആലോചിച്ചില്ല ഗൂഗിള്‍ തന്നെ അതിശയിപ്പിക്കുമെന്ന്. അജ്മല്‍ ആദ്യം ഉപയോഗിച്ചിരുന്ന ഗൂഗിളിന്‍റെ പിക്സല്‍ ഫോണിലും പിന്നീട് ഉപയോഗിച്ച വണ്‍പ്ലസ് മൊബൈലില്‍ എടുത്ത ഫോട്ടേകളുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഗൂഗിള്‍ പിക്സല്‍ ഹാഷ്ടാഗില്‍ പബ്ലിഷ് ചെയ്‍തത്. എടുത്ത ഫോട്ടോകള്‍ ഇഷ്ടപ്പെട്ട ഗൂഗിള്‍ ടീം അജ്മലിനെ വിളിച്ച് ഒറിജിനല്‍ ഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അജ്മലിന്‍റെ അഡ്രസ് വാങ്ങിയ ഗൂഗിള്‍ ടീം അജ്മലിന് ഒരു സര്‍പ്രൈസ് തരുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം കൊറിയര്‍ ടീം അജ്മലിന് ഒരു ഗിഫ്റ്റ്പാക്ക് കൈമാറി. കൊറിയറില്‍ 83000 രൂപ വിലയുള്ള അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന google pixel 3 xl സ്മാര്‍ട്ട് ഫോണ്‍. ഗൂഗില്‍ തന്നെ ആദരിച്ചതിന്‍റെ ത്രില്ലിലാണ്അജ്മലിപ്പോള്‍.

പ്രകൃതിയാണ് അജ്മലിന്റെ ഇഷ്ട വിഷയം. അതേ സമയം തനിക്ക് കൗതുകം തോന്നുന്നതെന്നും അജ്മൽ തന്റെ ഫോണിലാക്കും. യാത്രയും ഫോട്ടോഗ്രഫിയും ഇഷ്ടപ്പെട്ട മേഖല എന്ന് പറയുമ്പോഴും ഉടനെ ഇതൊരു പ്രാഫഷനായെടുക്കാൻ പക്ഷെ അജ്മലിന് താത്പര്യമില്ല. അതേ സമയം അനുകൂല സാഹചര്യം വന്നാൽ ഈ മേഖലയിലേക്ക് തിരിയാനും അജ്മൽ മടിക്കുന്നില്ല. പ്രൊഫഷണലായി ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ലെങ്കിലും ഒരു പ്രൊഫഷണലിനെ വെല്ലുന്ന ഫോട്ടോകളാണ് അജ്മലിന്‍റെത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more