1 GBP = 103.16

ഇന്തോനേഷ്യയിൽ തകർന്നു വീണ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന് വെളിപ്പെടുത്തൽ; ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ഇന്തോനേഷ്യയിൽ തകർന്നു വീണ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന് വെളിപ്പെടുത്തൽ; ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ഇന്തോനേഷ്യയില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. വിമാനം പറന്നുയരുന്നതിന് മുന്‍പ് തന്നെ പൈലറ്റ് ഇക്കാര്യം മേലുദ്യോഗസ്ഥനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചിട്ടുണ്ടാകുമെന്ന് രക്ഷാസേന അറിയിച്ചു.

വിമാനം പറന്നുയരുന്നതിന് മുന്‍പ് തന്നെ വായുവിലെ ഗതിവേഗത കണക്കാക്കുന്ന ഉപകരണത്തിന് തകരാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഉടന്‍ ക്യാപ്റ്റന്‍ മേലുദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് വിമാനം പറത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഉപകരണത്തിന്റെ തകരാറാണോ അപകടത്തിന് കാരണം എന്ന് വ്യക്തമല്ല. എങ്കിലും ഇതിനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.

ജക്കാര്‍ത്തയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് 12 മിനിറ്റിനുള്ളില്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ അപായ സൂചന കിട്ടിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്നു തന്നെ വിമാനവുമായുള്ള ആശയവിനിമയ സംവിധാനം വിച്ഛേദിക്കപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കും വിമാനാവശിഷ്ടങ്ങള്‍ക്കുമായുള്ള തെരച്ചില്‍ തുടരുകയാണ്.

ആറ് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. വിമാനത്തിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗപ്പെടുത്തി 300ഓളം രക്ഷാപ്രവര്‍ത്തകരാണ് ജാവാ കടലില്‍ തെരച്ചില്‍ നടത്തുന്നത്. 189 പേരുമായി കഴിഞ്ഞ ദിവസമാണ് ലയണ്‍ എയര്‍ വിമാനം ജാവാ കടലില്‍ തകര്‍ന്നു വീണത്. വിമാനത്തിലെ പ്രധാന പൈലറ്റായ ഭാവ്യ സുനേജ ഡല്‍ഹി സ്വദേശിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more