1 GBP = 103.87

ഫാ. കുര്യാക്കോസ് കാട്ടുതറയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റിയതെന്ന് ജലന്ധർ രൂപത

കൊച്ചി: ഫാ. കുര്യാക്കോസ് കാട്ടുതറയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റിയതെന്ന് ജലന്ധർ രൂപത. അപ്പൊസ്‌തൊലിക് അഡ്മിനിസ്‌ട്രേറ്റർ ആഗ്നലോ ഗ്രേഷ്യസിന്റെ പേരിലാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ്.

ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു. അതിനാൽ തന്റെ ഡോക്ടറൽ തീസിസ് പൂർത്തിയാക്കാതെ 2009-ൽ അദ്ദേഹത്തിന് റോമിൽനിന്ന് മടങ്ങേണ്ടിവന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ വകവെയ്ക്കാതെ രൂപതയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് ഫാ. കാട്ടുതറ ചെയ്തുകൊണ്ടിരുന്നത്. ആരോഗ്യം മോശമാകുന്നതുകണ്ട് അദ്ദേഹം ദസുയയിലെ സെയ്ന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റായി പോകാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

പരിഭാഷാജോലികളും ജലന്ധർ സെമിനാരിയിലെ അധ്യാപനവും തുടരാമെന്ന് അദ്ദേഹം കരുതി. ദസൂയയിൽവെച്ചാണ് മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ സംശയങ്ങളൊന്നുമില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതുവരെ ആരും അഭ്യൂഹങ്ങൾക്ക് വശംവദരാകരുത്. ഇക്കാര്യത്തിൽ രൂപത പൂർണസുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അലവൻസുകളിൽ മരിക്കുന്നതുവരെ ഒരു കുറവും വരുത്തിയിട്ടില്ല. ഡിസംബർ ഒന്നിന് അദ്ദേഹത്തെ അനുസ്മരിക്കാൻ കത്തീഡ്രലിൽ യോഗം ചേരുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

. അപ്പൊസ്‌തൊലിക് അഡ്മിനിസ്‌ട്രേറ്റർ ആഗ്നലോ ഗ്രേഷ്യസിന്റെ പേരിലാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ്.

ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു. അതിനാൽ തന്റെ ഡോക്ടറൽ തീസിസ് പൂർത്തിയാക്കാതെ 2009-ൽ അദ്ദേഹത്തിന് റോമിൽനിന്ന് മടങ്ങേണ്ടിവന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ വകവെയ്ക്കാതെ രൂപതയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് ഫാ. കാട്ടുതറ ചെയ്തുകൊണ്ടിരുന്നത്. ആരോഗ്യം മോശമാകുന്നതുകണ്ട് അദ്ദേഹം ദസുയയിലെ സെയ്ന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റായി പോകാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

പരിഭാഷാജോലികളും ജലന്ധർ സെമിനാരിയിലെ അധ്യാപനവും തുടരാമെന്ന് അദ്ദേഹം കരുതി. ദസൂയയിൽവെച്ചാണ് മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ സംശയങ്ങളൊന്നുമില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതുവരെ ആരും അഭ്യൂഹങ്ങൾക്ക് വശംവദരാകരുത്. ഇക്കാര്യത്തിൽ രൂപത പൂർണസുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അലവൻസുകളിൽ മരിക്കുന്നതുവരെ ഒരു കുറവും വരുത്തിയിട്ടില്ല. ഡിസംബർ ഒന്നിന് അദ്ദേഹത്തെ അനുസ്മരിക്കാൻ കത്തീഡ്രലിൽ യോഗം ചേരുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more