1 GBP = 103.84
breaking news

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ഖഷോഗിയുടെ ശരീരം എന്ത് ചെയ്തു???

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ഖഷോഗിയുടെ ശരീരം എന്ത് ചെയ്തു???

തുര്‍ക്കി അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ തന്നെ സ്ഥിരീകരിക്കുന്നതാണ് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടെന്ന സൌദി അറേബ്യയുടെ പ്രഖ്യാപനം. കൊലപാതകം ആസൂത്രിതമാണെന്ന് തുര്‍ക്കി അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഖശോഗിയുടെ ശരീരം എന്തു ചെയ്തുവെന്നാണ് ഇനി അറിയാനുള്ളത്.

സെപ്തംബറിലാണ് സംഭവങ്ങളുടെ തുടക്കം. ഇന്റലിജന്‍സ് വിഭാഗത്തിന്റെ നോട്ടമുള്ളതിനാല്‍ സൌദി പൌരനായ ജമാല്‍ ഖശോഗി തുര്‍ക്കിയിലാണ് താമസം. ഇതിനിടയില്‍ സൌദിയിലെ ഭാര്യ വിവാഹമോചിതയായി. തുര്‍ക്കിയില്‍ വെച്ച് പരിചയപ്പെട്ട ഖദീജയെ വിവാഹം കഴിക്കാന്‍ സൌദി കോണ്‍സുലേറ്റില്‍ നിന്നും രേഖകള്‍ വേണ്ടിയിരുന്നു ഖശോഗിക്ക്. ഇതിനായി സെപ്തബര്‍ 27ന് കോണ്‍സുലേറ്റില്‍ ആദ്യമെത്തിയെന്നാണ് തുര്‍ക്കി അന്വേഷക സംഘത്തിന് ലഭിച്ച വിവരം. ഇദ്ദേഹത്തോട് ചൊവ്വാഴ്ച അതായത് ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റില്‍ എത്താനാവശ്യപ്പെട്ടു.

അന്നേ ദിവസത്തേക്ക് സൌദിയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘമെത്തിയെന്നാണ് തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നത്. അന്ന് പ്രതിശ്രുത വധു ഖജീദക്കൊപ്പമാണ് ഖശോഗി സൌദി കോണ്‍സുലേറ്റില്‍ എത്തുന്നത്. ഐഫോണ്‍ ഭാര്യക്ക് നല്‍കി ഐവാച്ച് ധരിച്ച് ഖശോഗി അകത്തേക്ക് കയറി. പിന്നെ തിരികെ വന്നിട്ടില്ല.

മടങ്ങിപ്പോയെന്ന് കോണ്‍സുലേറ്റ് ആവര്‍ത്തിക്കുമ്പോ ള്‍ കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം. ഖശോഗിയുടെ ശരീരത്തിനായി കാട്ടിലും ഫാമിലും പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഖശോഗിയെ വധിച്ചത് സംബന്ധിച്ച കഥകള്‍ ഏറെയുണ്ടെങ്കിലും യഥാര്‍ഥ കഥ സൌദി-തുര്‍ക്കി സംയുക്ത അന്വേഷണ സംഘം പറയും. അതിനായി കാത്തിരിപ്പാണ് ലോകം.

നേരത്തെ അമേരിക്കയിലെ കോണ്‍സുല്‍ ജനറലുടെ ഉപദേശകനായിരുന്നു ഖശോഗി. സൌദി രാജ കുടുംബവുമായി നല്ല അടുപ്പവുമുണ്ടായിരുന്നു. സൌദിയിലെ അറബ് ന്യൂസ്, അല്‍ വതന്‍ പത്രങ്ങളുടെ തലപ്പത്തിരുന്ന ഇദ്ദേഹം ഈയടുത്താണ് ഭരണകൂട വിമര്‍ശകനായി മാറുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more