1 GBP = 103.21

ശബരിമല വിഷയത്തില്‍ വ്യാജചിത്രവുമായി സംഘപരിവാര്‍; നുണ പ്രചാരണം പൊളിച്ച് സോഷ്യല്‍ മീഡിയ

ശബരിമല വിഷയത്തില്‍ വ്യാജചിത്രവുമായി സംഘപരിവാര്‍; നുണ പ്രചാരണം പൊളിച്ച് സോഷ്യല്‍ മീഡിയ

ശബരിമല വിഷയത്തില്‍ വ്യാജചിത്രവുമായി സംഘപരിവാര്‍. വിശ്വാസികളായ അമ്മമാരെ പൊലീസ് എന്തിന് ഇങ്ങിനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പ് സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി എം ബി ഷൈനിയുടെയാണ്.

സംഘപരിവാര്‍ അനുകൂല പേജുകളില്‍ നിന്നുമാണ് പ്രധാനമായിട്ടും ചിത്രം പ്രചരിക്കുന്നത്. 2005 ജൂലൈ മൂന്നിനാണ് കൗണ്‍സിലിംഗ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ഷൈനിയെ പൊലീസ് മര്‍ദ്ദിച്ചത്. ഈ ചിത്രം സഹിതം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കാര്യങ്ങള്‍ വ്യക്തമാക്കി പോസ്റ്റ് ഇട്ടിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗീബല്‍സിയന്‍ നുണകള്‍ ഫാസിസത്തിന്റെ കൂടപ്പിറപ്പാണ് . .പദ്മ മോഹന്റെ ഈ പോസ്റ്റ് നോക്കു.

എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് SFI നടത്തിയ ഐതിഹാസിക കൗണ്‍സിലിംഗ് ഉപരോധസമരത്തില്‍ SFI മുന്‍ ജില്ലാ സെക്രട്ടറി സ: എം ബി ഷൈനി യെ പോലീസ് മര്‍ദ്ദിക്കുന്നതാണ് ഈ ചിത്രം . ഷൈനി ഇപ്പോള്‍ സി പി ഐ എം വൈപ്പിന്‍ ഏരിയാ കമ്മിറ്റി അ onമാണ്.
ചിത്രം കണ്ട് ആവേശത്തില്‍ സപ്രീം കോടതിയില്‍ റിവ്യു പെറ്റീഷന്റെ ഒപ്പം ഇതു കുടി ഫയല്‍ ചെയ്യണമെന്ന് ഉപദേശിക്കുന്നുണ്ട് ഒരു കേശവന്‍ നായരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more