1 GBP = 103.76

കശ്​മീരിൽ സൈന്യം തീവ്രവാദിയെ വെടിവെച്ചുകൊന്നു

കശ്​മീരിൽ സൈന്യം തീവ്രവാദിയെ വെടിവെച്ചുകൊന്നു

ജമ്മുകശ്​മീർ: ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിൽ തെഹരീക്​ ഉൽ മുജാഹിദീൻ തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. പൊലീസ്​ സേനക്കു നേരെ ഗ്രനേഡ്​ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി.

അക്രമിയിൽ നിന്ന്​ ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും കണ്ടെടുത്തിട്ടുണ്ട്​. കഴിഞ്ഞ ദിവസം ഫത്തേ കദലിലെ സെയ്​ദ് അലി​ അക്​ബർ പ്രദേശത്ത്​ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികളെയും അവരുടെ കൂട്ടാളിയേയും സുരക്ഷാസേന ​വെടിവെച്ചുകൊന്നിരുന്നു.

തീവ്രവാദികളുടെ വെടിവെപ്പിൽ ജമ്മു കശ്​മീർ പൊലീസ്​ സ്​റ്റേഷനിലെ കോൺസ്​റ്റബിൾ കമാൽ കിഷോർ മരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more