1 GBP = 104.08

ടെൻഹാം നൈറ്റ് വിജിൽ 20ന് ശനിയാഴ്ച

ടെൻഹാം നൈറ്റ് വിജിൽ 20ന് ശനിയാഴ്ച

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ടെൻഹാം കത്തോലിക്ക ചർച്ചിൽ വച്ച് മാസം തോറും നടത്തപ്പെടുന്ന ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഒക്ടോബർ 20 നു ശനിയാഴ്ച നടത്തപ്പെടും. ഈ മാസത്തെ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ചിന്തകനും, വചന ശുശ്രുഷകനുമായ ജിജി പുതുവീട്ടിൽകളം അച്ചൻ നയിക്കുന്നതാണ്.

ശനിയാഴ്ച വൈകുന്നേരം 7.30ന് ജപമാല സമർപ്പണത്തോടെ നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. 9 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് വചനപ്രഘോഷണവും ഉണ്ടായിരിക്കും. 10.45 നു ഇടവേളയ്ക്കു ശേഷം ആരാധന ആരംഭിക്കുന്നതാണ്.

ഈ രാത്രിമണി ആരാധനയിൽ പങ്കെടുത്തു ദൈവീക അനുഭവവും, അനുഗ്രഹങ്ങളും പ്രാപിക്കുവാൻ ചാപ്ലയിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല എല്ലാവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

അന്വേഷണങ്ങൾക്ക്: ജോമോൻ 07804691069.

The Most Holyname catholic church ,Oldmill Road ,Ub9 5AR Denham,Uxbridge

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more