1 GBP = 103.92

സാറ്റ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങളുടെ കുട്ടികൾ?

സാറ്റ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങളുടെ കുട്ടികൾ?

ജോമോൻ ജോസ്

കുട്ടികൾക്ക് പഠനസഹായമായി മാസ് ടോണ്ടൻ അവതരിപ്പിക്കുന്ന പ്രസദ്ധീകരണം C + D പുറത്തിറങ്ങി. സാറ്റ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഒരു സഹായിയായിട്ടാണ് പ്രസദ്ധീകരണം അവരിപ്പിച്ചിട്ടുള്ളത് . കുട്ടികളുടെ കരിക്കലവുമായി അതിസൂക്ഷ്മമായി ബന്ധപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള C + D രചിച്ചിട്ടുള്ളത് യൂകെയിലെ സ്കൂൾ മേഖലയിൽ വര്ഷങ്ങളായി പ്രവർത്തിക്കുന്ന ഒട്ടനവധി പ്രഖ്‌ഗൽഭരായ അധ്യാപകർ ചേർന്നിട്ടാണ് .

ഗ്രാമർ സ്കൂളിലെയോ പ്രൈവറ്റ് സ്കൂളിലെയോ നിലവാരം പബ്ലിക് സ്കൂളുകൾക്ക് എതാൻ പലപ്പോഴും കഴിയാറില്ല. അതുകൊണ്ട് തന്നെ കുട്ടികളുടെ പഠനകാര്യത്തിൽ ആശങ്കയുള്ള മാതാപിതാക്കന്മാർക്കു ഗ്രാമർ സ്കൂൾ പ്രവേശനം എന്നത് ഒരു വെല്ലുവിളിയാണ് . അതോടൊപ്പം വര്ഷം തോറും ഗ്രാമർ സ്കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ കാഠിന്യം കൂടിവരുന്നതും , കുട്ടികളുടെ പഠനകാര്യത്തിൽ മതിയായ ശ്രദ്ധ കൊടുക്കാൻ കഴിയാത്ത തിരക്കേറിയ ജീവിത സാഹചര്യങ്ങളും , താങ്ങാൻ കഴിയാത്ത ഫീസുമായിട്ടുള്ള പ്രൈവറ്റ് ട്യൂഷനുമൊക്കെ ആകുമ്പോൾ ഗ്രാമർ സ്കൂൾ പ്രവേശനവും ഉപരിപഠനവുമൊക്കെ മലയാളി മാതാപിതാക്കന്മാർക്കു ഒരു തീരാവേദനയായി മാറുകയാണ് .ഈ സാഹചര്യത്തിലാണ് കഴിവുറ്റ അധ്യാപകരെ ( ഇംഗ്ലീഷ് ) കൂട്ടുപിടിച് വര്ഷങ്ങളോളം ഗവേഷണം നടത്തി ഇങ്ങനെയൊരു പ്രസദ്ധീകരണം തുടങ്ങാൻ C + D യുടെ അണിയറ പ്രവർത്തകരായ മലയാളികൾ മുന്നോട്ട് വന്നിരിക്കുന്നത് . ടെലിവിഷനും , ടാബ്ലെറ്റുകൾക്കും അമിതാസക്തരായി മണിക്കൂറുകളൊളം അവയുടെ മുൻപിൽ ചിലവിടുന്ന കുട്ടികളെ അവയിൽ നിന്ന് പിന്തിരിപ്പിച്ച് വായനാശീലവും, ക്രിയാത്മകതയും, സര്ഗാത്മമായ കഴിവുകളും വളർത്താൻ സഹായിക്കുന്ന അനേകം എക്‌സ്‌സർസൈസുകളും, കളികളും, കഥകളുമെല്ലാം ചേർത്താണ് C +D തയ്യാറാക്കിയിട്ടുള്ളത് . English , Maths , Science ഏന്നിങ്ങനെ കുട്ടികൾക്ക്‌ കടുപ്പമേറിയ വിഷയങ്ങളാണ് പുസ്തകത്തിൽ പ്രധാനമായുമുള്ളത് . 100 പേജോളമുള്ള പുസ്തകത്തിന്റെ കോപ്പി എല്ലാ മാസവും ഇറക്കുന്നതായിരിക്കും. സാറ്റ്സ് പരീക്ഷക്കും , ഉപരിപഠനത്തനും ഉന്നം വെച്ച തയാറാക്കിയ പുസ്തകത്തിന് ഇപ്പോൾ തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് . ഇതിന്റെ രണ്ടാം പതിപ്പ് GCSE കുട്ടികളേ മൂന്നിൽ കണ്ട്‌ തയാറാക്കുന്ന പുസ്‌തകം B12+ അടുത്ത വർഷത്തോടെ പുറത്തിറക്കുമെന്നും MASS Publications CEO അറിയിച്ചിട്ടുണ്ടു . C + D യെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും subscribe ചെയ്യുനതിനുമായി ബന്ധപ്പെടുക

www.cplusd.co.uk
Ph: 01823216252

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more