1 GBP = 103.12

ശബരിമല പ്രതിഷേധം അക്രമാസക്തമാകുന്നു; നിലക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; റിപബ്ലിക് ടിവിയുടെ വാഹനം അടിച്ചുതകര്‍ത്തു; സുധാകരൻ ഉപവാസ സമരം ആരംഭിച്ചു

ശബരിമല പ്രതിഷേധം അക്രമാസക്തമാകുന്നു; നിലക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; റിപബ്ലിക് ടിവിയുടെ വാഹനം അടിച്ചുതകര്‍ത്തു; സുധാകരൻ ഉപവാസ സമരം ആരംഭിച്ചു

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ റിപബ്ലിക് ടിവിയുടെ വാഹനം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. റിപബ്ലിക് ടിവിയുടെ ബ്യൂറോ ചീഫ് പൂജ പ്രസന്ന സഞ്ചരിച്ച വാഹനത്തിന് നേരെയാണ് അക്രമമുണ്ടായത്. ദ ന്യൂസ് മിനുട്ടിന്‍റെ റിപ്പോര്‍ട്ടര്‍ സരിത ബാലനെയും അക്രമികള്‍ കയ്യേറ്റം ചെയ്തു.

നൂറിലധികം വരുന്ന ആള്‍ക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ചാനല്‍ ട്വീറ്റില്‍ പറയുന്നു. നിലക്കലില്‍ ബസ്സുകള്‍ക്ക് നേരെയും ആക്രമണം തുടരുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകളുടെയും സംഘ്പരിവാറിന്റെയും നേതൃത്വത്തിലാണ് അതിക്രമം.

അതേസമയം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ നിലക്കലില്‍ ഉപവാസ സമരം ആരംഭിച്ചു. സമരത്തിന് ഹൈക്കമാന്‍ഡ് അനുമതി തേടി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോയതിന് പിന്നാലെയാണ് സുധാകരന്‍ നിലക്കലില്‍ എത്തിയത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേശീയ – സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സമരം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയത്. സ്ത്രീ പ്രവേശനത്തിനെതിരെ നിലക്കലില്‍ കെ.പി.സി.സി കെ സുധാകരന്റെ നേതൃത്വത്തില്‍ സര്‍വ മത പ്രാര്‍ഥന യജ്ഞം തുടരുകയാണ്. വിശ്വാസികള്‍ക്കായി സമാധാന സമരവുമായി മുന്നോട്ട് പോകുമെന്ന് സുധാകരന്‍ പറഞ്ഞു.

ദേശീയ നേതൃത്വവുമായി ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയെ കാണുന്നത്. സംസ്ഥാനത്തെ സ്ഥിതി കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ ധരിപ്പിക്കും. നാളെയാണ് കൂടിക്കാഴ്ച . പ്രത്യക്ഷ സമരത്തിന് ഹൈക്കമാന്‍ഡിന്റെ അനുമതി തേടും. വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കെ.പി.സി.സി. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്ന് സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more