1 GBP =

” ലിംക കലാമേള ഒക്ടോബർ-27ന്”

” ലിംക കലാമേള ഒക്ടോബർ-27ന്”

തോമസ് ഫ്രാൻസിസ്

ലിവർപൂൾ: ലികയുടെ 13-മത് ചിൽഡ്രൻസ് ഫെസ്റ്റ് വലിയൊരു കലാമേളയായി ഈ വർഷം മാറ്റപ്പടുകയാണ്. ഒക്ടോബർ 27 ന് ശനിയാഴ്ച ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ ഹൈസ്കൂളിലാണ് ഇതിനായി വേദി ഒരുക്കുന്നത്. കഴിഞ്ഞ ഒരു ദശാതാബ്ദക്കാലത്തിലേറെയായി ലിവർപൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിലെ കുട്ടികൾക്കും ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ ഹൈസ്കൂളിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഏറെ അനുഭവവേദ്യമായിത്തീർന്ന ഒരു കലാ മാമാങ്കമാണ് ലിംകയുടെ ചിൽഡ്രൻസ് ഫെസ്റ്റ്. തുടക്കത്തിൽ ഇൻഫന്റ് തലത്തിൽ മത്സരത്തിൽ പങ്കെടുക്കാനെത്തി, വർഷങ്ങൾക്കു ശേഷം സീനിയർ , യൂത്ത് തലങളിൽ ഇന്നും ലിംക ചിൽഡ്രൻസ് ഫെസ്റ്റ് മത്സര രംഗത്ത് വളരെ സജീവമായി വിളങി നിൽക്കുന്ന മത്സരാർത്ഥികളുടെ പങ്കാളിത്തം ഏറെയാണ്.

ഈ കാലയളവിൽ തങ്ങളുടെ കുട്ടികളെയും കൊണ്ട് മത്സരത്തിന് വരുന്ന മാതാപിതാക്കളിൽ പലരും തങ്ങൾക്കും കലാമത്സരങളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിത്തരണമെന്നുള്ള പലപ്പോഴായുള്ള അഭ്യർഥനയെ മാനിച്ചുകൊണ്ടാണ് ,ലിംക ഇങ്ങനെയൊരു പുതിയചുവട് വയ്പ്മായി അണിനിരക്കുന്നത്.
ഈ വർഷത്തെ ലിംക ചിൽഡ്രൻസ് ഫെസ്റ്റ് വലിയൊരു കലാമേള ആയി ലിവർപൂൾ മലയാളികൾക്കായി അണിയിച്ചൊരുക്കുകയാണ്. ഇക്കുറി കുട്ടികളുടെ മത്സരങളോടൊപ്പം പ്രായഭേദമന്യേ മുതിർന്നവർക്കും വിവിധ ഇനങ്ങളിൽ മത്സരം നടത്തപ്പെടുന്നു. കലാമത്സരങ്ങളെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയ രജിസ്റ്റ്രേഷൻ ഫോം ഇതിനോടകം വിതരണം ചെയ്തു തുടങ്ങി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മത്സര ദിനമായ ഒക്ടോബർ 27 ന് വൈകിട്ട് നടത്തപ്പെടുന്ന അവാർഡ് നൈറ്റ് പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്. ലിംക കലാമേള എന്ന ഈ വലിയ കലാമാമാങ്കത്തിത്തിന്റെ ക്രമീകരണങ്ങൾക്കായ് ചീഫ് കോർഡിനേറ്റർ ശ്രീ തമ്പി ജോസിന്റെ നേതൃതത്വത്തിൽ വലിയൊരു പ്രവർത്തന കമ്മറ്റി വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി ലിവർപൂളിലെ മലയാളി സമൃഹത്തിനിടയിൽ വേറിട്ട ആശയങ്ങളിലൂടെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചു പോരുന്ന ലിംക , കേരള മണ്ണിലെ പ്രളയക്കെടുതിയിൽ ഒരു കൈതാങ് ആയി മാറിക്കൊണ്ട്, തങ്ങളുടെ വിപുലമായ ഓണാഘോഷം പോലും മാറ്റി വച്ച് യു.കെ യിലെ മറ്റ് മലയാളി അസോസിയേഷനുകൾക്ക് മാതൃകയാവുകയായിരുന്നു.

അതോടൊപ്പം തന്നെ ലിംകയിലെ മെമ്പർമാരുടെ കൂട്ടായ പങ്കിളിത്തം കൊണ്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കം മൂലം വീട് പൂർണ്ണമായും നഷ്ടപ്പെട്ട മൂന്ന് നിർധന കുടുംബങ്ങൾക്ക് ഭവനനിർമാണത്തിനായി രണ്ടര ലക്ഷം രൂപയുടെ ധന സഹായമാണ് ചെയ്യുവാൻ കഴിഞ്ഞത്. ലിംക ചെയർപേഴ്സൺ ശ്രീ ഫിലിപ്പ് മാത്യു, സെക്രട്ടറി ശ്രീ റെജി തോമസ്, ട്രഷറർ നോബിൾ മാത്യു ,ലെയ്സൺ ഓഫീസർ മനോജ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിലൂടെ ,ഈ പ്രവർത്തന വർഷത്തിൽ തികച്ചും വേറിട്ട ഈ ആശയങ്ങളിലൂടെയുള്ള ലിംകയുടെ പ്രവർത്തനങ്ങൾ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനകരം തന്നെയെന്നു പറയുന്നതിൽ തെല്ലും തെറ്റില്ല..

ആഗതമാകുന്ന ലിംക കലാമേളയിലേക്ക് എല്ലാ മലയാളി സോദരങളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുകയാണ് ലിംകയുടെ പ്രവർത്തകർ. പരിപാടികളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മിതമായ നിരക്കിലുള്ള ഒരു ഫുഡ് സ്റ്റാൾ അന്നേ ദിവസം രാവിലെ മുതൽ പ്രവർത്തിക്കുന്നതിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു. കലാമത്സരങ്ങൾക്കുള്ള രജിസ്റ്റ്രേഷന്റെ അവസാന തീയതി ഒക്ടോബർ 24 ന് ആണെന്ന് ശ്രീ തമ്പി ജോസ് അറിയിക്കുകയുണ്ടായി. ലിംകയുടെ പ്രവർത്തനങ്ങളിൽ എന്നും പിന്തുണക്കുകയും വിജയത്തിലെത്തിക്കുകയും ചെയ്യുന്ന ലിവർപൂളിലെ മലയാളി സമൂഹത്തിന്റെ നിർലോഭമായ സാന്നിധ്യ സഹകരണം ഈ കലാമേളയുടെ വിജയത്തിനായി അഭ്യർഥിക്കുകയാണ് ലിംകയുടെ പ്രവർത്തന സമിതി അംഗങ്ങൾ.

കലാമേളയുടെ രജിസ്റ്റ്രേഷൻ സംബന്ധമായവിവരങ്ങൾക്ക് ബന്ധപ്പെടുക:

Thampi Jose – 07576983141
Philip Mathew- 07886696858
Reji Thomas – 07886083396
Thomas Philip -07734360642

കലാമേള വേദിയുടെ അഡ്രസ്സ്

BROADGREEN HIGH SCHOOL

OLD SWAN

HELIERS ROAD

L1 34DH

Post Your Comments Here ( Click here for malayalam )

Press Esc to close
show more