1 GBP = 104.01

ഇ​സ്രാ​യേ​ലി​ലെ ആ​സ്​​ട്രേ​ലി​യ​ൻ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റു​ന്നു

ഇ​സ്രാ​യേ​ലി​ലെ ആ​സ്​​ട്രേ​ലി​യ​ൻ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റു​ന്നു

മെ​ൽ​ബ​ൺ: ഇ​സ്രാ​യേ​ലി​ലെ  എം​ബ​സി തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​  ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റാ​ൻ ആ​സ്​​ട്രേ​ലി​യ ഒ​രു​ങ്ങു​ന്നു. പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​​ മോ​റി​സ​ൺ ആ​ണ്​ ഇ​തേ​ക്കു​റി​ച്ച്​ സൂ​ച​ന ന​ൽ​കി​യ​ത്. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​ൻ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ഫോ​ർ​മു​ല​യെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ, എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും​ മോ​റി​സ​ൺ​പ​റ​ഞ്ഞു.

ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ എം​ബ​സി തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​ മാ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ നീ​ക്കം. ഇ​സ്രാ​യേ​ലി​ലെ മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ അം​ബാ​സ​ഡ​റും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ ദേ​വ്​ ശ​ർ​മ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്നും മോ​റി​സ​ൺ വ്യ​ക്ത​മാ​ക്കി.

ഇൗ​യാ​ഴ്​​ച ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റി​വ്​ ലി​ബ​റ​ൽ പാ​ർ​ട്ടി​യു​ടെ സ്​​ഥാ​നാ​ർ​ഥി​യാ​ണ്​ ശ​ർ​മ. അ​തി​നി​ടെ, ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി​യെ വി​ക​സ്വ​ര രാ​ജ്യ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ യു.​എ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​മേ​യ​ത്തെ ആ​സ്​​ട്രേ​ലി​യ പി​ന്തു​ണ​ക്കി​ല്ല. ആ​സ്​​ട്രേ​ലി​യ​യു​ടെ നീ​ക്ക​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പ ഇ​ന്തോ​നേ​ഷ്യ വ്യാ​പാ​ര​പ​ങ്കാ​ളി​ത്തം ഉ​പേ​ക്ഷി​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more