1 GBP = 103.87

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; സൗദി കോണ്‍സുലേറ്റില്‍ പരിശോധന

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; സൗദി കോണ്‍സുലേറ്റില്‍ പരിശോധന

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധനം അന്വേഷിക്കുന്ന സംഘം തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ പരിശോധന നടത്തി. സൗദി-തുര്‍ക്കി സംയുക്ത അന്വേഷണ സംഘമാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തിയത്. പരശോധന ഒമ്പത് മണിക്കൂര്‍ നീണ്ടു.

സൗദി മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖശോഗിയെ ഈ മാസം ഒക്ടോബര്‍ രണ്ടിനാണ് കാണാതാകുന്നത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വിവാഹ രേഖകള്‍ ശരിയാക്കാന്‍ പ്രവേശിച്ച കശോഗി പുറത്ത് വന്നിട്ടില്ലെന്നാണ് പ്രതിശ്രുത വധുവിന്റെ പരാതി. സൗദി ഭരണകൂട വിമര്‍ശകനായ ഖശോഗിയെ സൗദിയില്‍ നിന്നെത്തിയ പ്രത്യേക സംഘം വധിച്ചതാണെന്ന വാര്‍‌ത്തകള്‍ സൗദി ഭരണകൂടം തള്ളിയിരുന്നു. ഇതിനു പിന്നാലെ അന്വേഷണത്തിന് സൗദി താല്‍പര്യം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി-തുര്‍ക്കി സംയുക്ത അന്വേഷണ സംഘമാണ് കോണ്‍സുലേറ്റില്‍ പരിശോധന നടത്തിയത്. കോണ്‍സുല്‍ ജനറലുടെ വീടും വാഹനങ്ങളും പരിശോധിക്കാനും സൗദി അനുമതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് വരും വരെ സൗദിയെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് 8 ഗള്‍ഫ് രാഷ്ട്രങ്ങള്‍ സൗദിക്ക് പിന്തുണയുമായി രംഗത്തുണ്ട്. സംഭവത്തില്‍ സല്‍മാന്‍ രാജാവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് സംസാരിച്ചിരുന്നു. വിശദമായ ചര്‍ച്ചക്ക് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ റിയാദിലെത്തിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ നിന്നും ഖശോഗി പുറത്ത് പോയെന്നാണ് സൗദി പക്ഷം. ഇല്ലെന്ന നിലപാടിലാണ് തുര്‍ക്കി അന്വേഷണ സംഘം. എന്തു സംഭവിച്ചു എന്നു കണ്ടെത്താന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരടക്കം അടങ്ങുന്ന സംഘമാണ് അന്വേഷണത്തില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more