1 GBP = 103.75

സിദ്ദീഖിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമെന്ന് ജഗദീഷ്

സിദ്ദീഖിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമെന്ന് ജഗദീഷ്

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ ഭിന്നത മറനീക്കി പുറത്തേക്ക്. നടി  ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അനുകൂലിച്ചും വനിതാ കൂട്ടായ്‌മയായ വിമന്‍ ഇന്‍ കളക്ടീവിനെ (ഡബ്ല്യുസിസി) കുറ്റപ്പെടുത്തിയും സംസാരിച്ച നടൻ സിദ്ദിഖും, കെപിഎസി ലളിതയും നടത്തിയ പരാമർ‌ശങ്ങള്‍ക്ക് എതിരെ നടൻ ജഗദീഷ് രംഗത്ത് എത്തി.

ഞാന്‍ അമ്മയുടെ ഔദ്യോഗിക വക്താവ് താൻ തന്നെയാണ്. സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ പരാമർ‌ശങ്ങൾ കടുത്ത സ്ത്രീ വിരുദ്ധമാണ്. സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും ജഗദീഷ് പറഞ്ഞു.

ഇരയായ നടി പോലും മാപ്പ് പറയണമെന്ന് പറഞ്ഞത് കടുത്ത തെറ്റാണ്. അത് വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുകയുള്ളു. അവര്‍ സമൂഹ മന:സാക്ഷി അൽപം പോലും കണക്കിലെടുത്തില്ല. എനിക്ക് രണ്ട് പെൺകുട്ടികളാണ്. ധാർമികമല്ലാത്തതൊന്നും ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവും ട്രഷററുമായ ജഗദീഷ് വ്യക്തമാക്കി.

സിദ്ദിഖിന്റെ ധാര്‍ഷ്‌ട്യം നിറഞ്ഞ പരാമർശങ്ങൾക്ക് മാപ്പ് ചോദിക്കുന്നു. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുക. പ്രസിഡന്റിനൊപ്പം നമ്മള്‍ എല്ലാവരുമുണ്ട്. അതില്‍ കവിഞ്ഞ ഒരു പോസ്റ്റ്  അമ്മയില്‍ ഉണ്ടെന്നു ഞാന്‍  വിശ്വസിക്കുന്നില്ല. ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല. അച്ചടക്കം പാലിക്കുന്നതിനൊപ്പം എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഉണ്ടാകണമെന്നും ജഗദീഷ് പറഞ്ഞു.

ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. സുഹൃത്തുക്കള്‍ക്ക് വേണ്ടി വാദിക്കുന്നത് നല്ല കാര്യം. എന്നാല്‍ അതിന്റെ പിന്നില്‍ ഗൂഢാലോചന പാടില്ല. എല്ലാവരുടെയും ചരിത്രം എന്റെ കൈയിലുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more