1 GBP = 103.76

റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പുറത്ത്

റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പുറത്ത്

റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പുറത്ത്. ദസോ ഏവിയേഷന്‍ ഫ്രഞ്ച് വ്യാപാര കൂട്ടായ്മയില്‍ അവതരിപ്പിച്ച രേഖയാണ് പോര്‍ട്ടല്‍ ഏവിയേഷന്‍ എന്ന വെബ്സൈറ്റ് പുറത്ത് വിട്ടത്. ദസോ ഏവിയേഷനും റിലയന്‍സും തമ്മില്‍ സഹകരിക്കേണ്ടത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം.

ദാസോള്‍ട്ട് ഏവിയേഷന്‍ ഫ്രഞ്ച് തൊഴിലാളി സംഘടനാ കൂട്ടായ്മയായ സി.എഫ്.ഡി.റ്റിയില്‍ കരാര്‍ സംബന്ധിച്ച് അവതരിപ്പിച്ച രേഖയാണ് പോര്‍ട്ടല്‍ ഏവിയേഷന്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ ഫ്രാന്‍സുമായുള്ള റാഫേല്‍ കരാറില്‍ ദാസോള്‍ട്ട് ഏവിയേഷന്‍ റിലൈന്‍സമായി സംയുക്ത സഹകരണം ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ റിലൈന്‍സിനെ പങ്കാളിയാക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയതായി രേഖയില്‍ ഉണ്ടെന്ന് വെബൈസൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡാസോള്‍ട്ട് ഏവിയേഷന്‍ സി.ഇ.ഒ ആയ ലോയിക് സെഗ്ലാനാണ് ഇത് സംബന്ധിച്ച അവതരണം നടത്തിയിരുന്നത്. റാഫേല്‍ വിമാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിലയന്‍സിന് കൂടി പങ്കാളിത്തം നല്‍കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു.

എങ്കിലും ഇത് സംബന്ധിച്ച രേഖ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ രേഖയും പോര്‍ട്ടല്‍ ഏവിയേഷന്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളി ഡാസോള്‍ട്ട് ഏവിയേഷന്‍ രംഗത്ത് വന്നു. റിലയന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് കമ്പനിയുടെ വാദം. സി.ജി.റ്റി, സി.എഫ്.ഡി.റ്റി തൊഴിലാളി സംഘടനാ കൂട്ടായ്മകളിലെ ദാസോള്‍ട്ട് ഏവിയേഷന്റെ രേഖകള്‍ പുറത്ത് വന്നതോടെ വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് ശക്തിയേറും. വിവാദം കത്തി നില്‍ക്കെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇക്കഴിഞ്ഞ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more