1 GBP = 103.84
breaking news

സരിതയുടെ ബലാത്സംഗ പരാതി ചെറിയ കാര്യമല്ല; വെട്ടിലായി കോൺഗ്രസ്സ് നേതാക്കൾ

സരിതയുടെ ബലാത്സംഗ പരാതി ചെറിയ കാര്യമല്ല; വെട്ടിലായി കോൺഗ്രസ്സ് നേതാക്കൾ
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സോളാർ കേസ് സജീവമാകുന്നു. സരിത എസ്.നായർ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നൽകിയ ബലാത്സംഗ പരാതികളിൽ കേസെടുക്കാൻ സര്‍ക്കാര്‍ നീക്കം. സരിതയുടെ പരാതി നില നില്‍ക്കുമെന്ന നിയമവിദഗ്ധരുടെ നിർദേശത്തെ തുടർന്നാണ് നീക്കം.
ബ്രൂവറിയും ശബരിമല സ്ത്രീ പ്രവേശനവും ഉയര്‍ത്തി സർക്കാരിനെതിരെ പടയൊരുക്കത്തിന് തയ്യാറായ കോൺഗ്രസിന് ഇത് തിരിച്ചടിയായിരിക്കുകയാണ്. കോൺഗ്രസിനെ സോളാർ കുരുക്കിൽ മുറുക്കാനാണ് സർക്കാരിന്റെ നീക്കം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കഴിഞ്ഞ സര്‍ക്കാരിലെ  മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. ഓരോരുത്തർക്കും എതിരെ പ്രത്യേക പരാതിയാണ് സരിത നൽകിയത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനിൽ കാന്തിന് സരിത ഒരാഴ്ച മുമ്പ് നൽകിയത്. ഈ പരാതികളിലാണ് ഇപ്പോള്‍‌ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more