1 GBP = 103.58
breaking news

ശബരിമല സ്ത്രീ പ്രവേശനം: പമ്പയിലേക്കുള്ള കെഎസ്ആര്ടിസി ബസുകളിൽ നിന്ന് സ്ത്രീകളെ ഇറക്കി വിടുന്നു

ശബരിമല സ്ത്രീ പ്രവേശനം: പമ്പയിലേക്കുള്ള കെഎസ്ആര്ടിസി ബസുകളിൽ നിന്ന് സ്ത്രീകളെ ഇറക്കി വിടുന്നു

പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും സ്ത്രീകളെ ഇറക്കിവിടുന്നു. നിലക്കലില്‍ സമരക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുകയാണ്. വാഹനങ്ങള്‍ തടഞ്ഞ് യുവതികളില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന.ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന. പ്രദേശം സന്ദര്‍ശിക്കാനെത്തിയവരെയാണ് തടയുന്നത്.

അതേസമയം പമ്പയില്‍ വാഹനങ്ങള്‍ തടയാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാന്‍ അവകാശമുണ്ട്. സര്‍ക്കാര്‍ സുപ്രിം കോടതി വിധി നടപ്പാക്കും . വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more