1 GBP = 104.18

സുപ്രീംകോടതി വിധിയ്‌ക്ക് പിന്നാലെ മലകയറാൻ സ്‌ത്രീകളും; തുലാമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും, പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ നീക്കങ്ങൾ കരുതലോടെയാകണമെന്ന് സർക്കാർ

സുപ്രീംകോടതി വിധിയ്‌ക്ക് പിന്നാലെ മലകയറാൻ സ്‌ത്രീകളും; തുലാമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും, പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ നീക്കങ്ങൾ കരുതലോടെയാകണമെന്ന് സർക്കാർ
തുലാമാസ പൂജകൾക്കായി ബുധനാഴ്‌ച (നാളെ) ശബരിമല നട തുറക്കാനിരിക്കെ അയ്യപ്പനെ കാണാനായി സ്‌ത്രീകൾ എത്തിയേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിൽ കടുത്ത പ്രതിഷേധവുമായി വിവിധ സംഘടനകളാണ് ഇപ്പോൾ നിലവിലുള്ളത്.
ഇപ്പോൾ തന്നെ പമ്പയിലേക്ക് വരെ സ്‌ത്രീകളെ കടത്തിവിടാതിരിക്കുന്നതിനായി പ്രായമായ സ്‌ത്രീകൾ അടക്കമുള്ള ഭക്തരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ആ​ക്​​ടി​വി​സ്​​റ്റു​ക​ളാ​യ സ്​​ത്രീ​ക​ൾ എ​രു​മേ​ലി​യി​ലും പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും
എ​ത്തി​യേ​ക്കുമെ​ന്ന​ മു​ന്ന​റി​യി​പ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.​ ഇ​വ​രു​ടെ സാ​ന്നി​ധ്യം ത​ള്ളാ​നാ​വി​ല്ലെ​ന്ന്​ കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​റും അ​റി​യി​ച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍വ്വസന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. നിലവില്‍ പമ്പയിലും നിലയ്ക്കലിലുമായി ക്യാമ്പ് ചെയ്യുന്ന വനിതാ പൊലീസുകാരോട് ആവശ്യപ്പെട്ടാല്‍ ഉടന്‍ മലകയറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പതിനെട്ടാം പടിക്ക് അടുത്ത് വനിതാ പൊലീസുകാരെ വിന്യാസിച്ചിട്ടില്ല. എന്നാല്‍ സ്ത്രീകള്‍ മല കയറാന്‍ വരുന്ന പക്ഷം സന്നിധാനത്തേക്ക് വനിതാ പൊലീസുകാരെ കൊണ്ടുവരേണ്ടി വരും.
ശബരിമലയിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പൊലീസ് തടയും. പമ്പയിലും സന്നിധാനത്തും യാതൊരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് തീര്‍ത്ഥാടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more