1 GBP = 103.85

ഹാരി രാജകുമാരനും മേഗനും ആദ്യ കണ്മണി 2019 ഏപ്രിൽ അവസാനത്തോടെ; സന്തോഷ വാർത്ത പുറത്ത് വിട്ട് കെൻസിംഗ്ടൺ കൊട്ടാരം

ഹാരി രാജകുമാരനും മേഗനും ആദ്യ കണ്മണി 2019 ഏപ്രിൽ അവസാനത്തോടെ; സന്തോഷ വാർത്ത പുറത്ത് വിട്ട് കെൻസിംഗ്ടൺ കൊട്ടാരം

ലണ്ടൻ: ദി ഡ്യൂക്ക് ഓഫ് സസ്സക്സ് ഹാരി രാജകുമാരനും ദി ഡച്ചസ് ഓഫ് സസ്സക്സ് മേഗൻ മെർക്കിളിനും ആദ്യ കണ്മണി 2019 ഏപ്രിൽ മാസം അവസാനത്തോടെ. കെൻസിംഗ്ടൺ കൊട്ടാരമാണ് ഔദ്യോഗികമായി സന്തോഷ വാർത്ത പുറത്ത് വിട്ടത്. ഹാരി രാജകുമാരനും മേഗൻ മെർക്കിലും വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിന് ആസ്‌ട്രേലിയയിൽ എത്തി മണിക്കൂറുകൾക്കകമാണ് കൊട്ടാര വൃത്തങ്ങൾ വാർത്ത പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വിൻഡ്‌സർ കാസിലിൽ നടന്ന യൂജിൻ രാജകുമാരിയുടെയും ജാക്കിന്റെയും വിവാഹ ചടങ്ങിനിടെയാണ് മേഗൻ ഗർഭിണിയെന്ന കാര്യം രാജ്ഞിയേയും മറ്റ് ബന്ധുക്കളെയും ഹാരി അറിയിക്കുന്നത്. ഇക്കഴിഞ്ഞ മേയിലാണ് ഹാരിയും അമേരിക്കൻ നടിയായ മേഗൻ മെർക്കിലും വിവാഹിതരായത്. പുതിയ അതിഥിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൊട്ടാര വൃത്തങ്ങൾ പറയുന്നു.

ആസ്‌ട്രേലിയയിൽ എത്തിയ ഹാരിയും മേഗനും പതിനാറ് ദിവസം നീണ്ടുനിൽക്കുന്ന വിദേശ സന്ദർശനമാണ് നടത്തുന്നത്. ആസ്‌ട്രേലിയ കൂടാതെ ഫിജി, ടോംഗ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും. സിഡ്‌നിയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന നാലാമത് ഇൻവിക്റ്റസ് ഗെയിംസ് ഉത്‌ഘാടനം ഹാരി നിർവ്വഹിക്കും. ഹാരി തന്നെയാണ് 2014ൽ ഇൻവിക്റ്റസ് ഗെയിംസ് ആരംഭിക്കുന്നത് തന്നെ. ലണ്ടനിലെ ക്വീൻ എലിസബത്ത് ഒളിമ്പിക് പാർക്കിലായിരുന്നു ആദ്യ ഗെയിംസ്. പരിക്കേറ്റ ജവാന്മാരെയും പ്രായമാവരെയും സംരക്ഷിക്കുന്നതിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു ഗെയിംസിന് തുടക്കമിട്ടത്.

നിരവധി ഔദ്യോഗിക പരിപാടികളിൽ ഹാരിയും മേഗനും പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more