1 GBP = 103.91

മോഹന്‍‌ലാല്‍ ഉറപ്പ് പാലിക്കുമോ ?; വേണ്ടിവന്നാല്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ – നിലപാട് അറിയിച്ച് മന്ത്രി

മോഹന്‍‌ലാല്‍ ഉറപ്പ് പാലിക്കുമോ ?; വേണ്ടിവന്നാല്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ – നിലപാട് അറിയിച്ച് മന്ത്രി

സിനിമയിലെ വനിതാ കൂട്ടായ്‌മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ഉന്നയിച്ച പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലൻ.

അമ്മ ഡബ്ല്യുസിസിക്ക് നൽകിയ ഉറപ്പുകൾ പാലിക്കണം. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ എത്രയുംവേഗം അത് മാറ്റണം. സർക്കാർ  ഈ പ്രശ്നത്തിൽ കക്ഷിയല്ല, അവർ ആവശ്യപ്പെട്ടാൽ മാത്രം ഇടപെടും. അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും ബാലന്‍ പറഞ്ഞു.

അതേസമയം, ഡബ്ല്യുസിസി ശനിയാഴ്‌ച നടത്തിയ പത്രമ്മേളനത്തില്‍ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, അമ്മ എക്‌സിക്യൂട്ടീവ് യോഗം വിളിക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more