1 GBP = 104.19

ക്യാമറയിൽ സ്പ്രേ പെയിന്‍റ് ചെയ്തു, ഗ്യാസ് കട്ടർ ഉപയോഗിച്ച് കൗണ്ടർ തകർത്തു; ഉത്തരേന്ത്യൻ സംഘത്തിന്‍റെ എടിഎം കവർച്ച ഇങ്ങനെ

ക്യാമറയിൽ സ്പ്രേ പെയിന്‍റ് ചെയ്തു, ഗ്യാസ് കട്ടർ ഉപയോഗിച്ച് കൗണ്ടർ തകർത്തു; ഉത്തരേന്ത്യൻ സംഘത്തിന്‍റെ എടിഎം കവർച്ച ഇങ്ങനെ

കൊച്ചി: മധ്യകേരളത്തിൽ അരങ്ങേറിയ എടിഎം കവർച്ചയ്ക്കായി വിപുലമായ മുന്നൊരുക്കങ്ങളാണ് ഉത്തരേന്ത്യൻ സംഘം നടത്തിയത്. സിസിടിവി ക്യാമറയിൽ സ്പ്രേ പെയിന്‍റ് അടിച്ചാണ് തൃശൂർ കൊരട്ടി സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടർ കവർച്ചാ സംഘം തകർത്തത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം എടിഎം കൗണ്ടർ തകർത്തത്. കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും കോട്ടയത്ത് രണ്ടിടങ്ങളിലുമാണ് എടിഎം കവർച്ച നടന്നത്. ഇരുമ്പനത്തും കൊരട്ടിയിലുമായി 35 ലക്ഷം രൂപ കൊള്ളയടിച്ചു.

ഇരുമ്പനം എസ്.ബി.ഐ എ.ടിഎമ്മില്‍ പുലര്‍ച്ചെ 3.24 നാണ് കവര്‍ച്ച നടന്നത്. എ.ടി.എം യന്ത്രം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തശേഷമായിരുന്നു കവര്‍ച്ച. നാലു ട്രേകളിലായി സൂക്ഷിച്ച 25 ലക്ഷം രൂപ നഷ്ടമായി. 500ന്റെ നോട്ടുകളായിരുന്നു ഏറിയ പങ്കും. എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറകള്‍ സ്‌പ്രേ പെയിന്റ് പൂശിമറച്ചതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വ്യക്തത കുറവാണ്.

തൃശ്ശൂര്‍ കൊരട്ടിയില്‍ ദേശീയ പാതയോരത്തെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എ ടി എമ്മില്‍ കവര്‍ച്ച നടന്നത് പുലര്‍ച്ചെ 4.50 ന്. ബാങ്കിനോട് ചേര്‍ന്നാണ് എ ടി എം. ബൊലേറോയിലെത്തിയ മൂന്നംഗ സംഘം ഇരുമ്പനത്തേതിന് സമാനമായി സി സി ടി വി ക്യാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്ത ശേഷമാണ് കവര്‍ച്ച നടത്തിയത്. സംഘത്തിലെ രണ്ട് പേര്‍ എടിഎമ്മിനകത്തെത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തകര്‍ത്ത് പത്ത് ലക്ഷം രൂപ കവര്‍ന്നു. മോഷ്ടാക്കള്‍ മുഖം മറച്ചിരുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഇവിടെ പരിശോധന നടത്തി. ഇരുമ്പനത്തെ മോഷണത്തിന് ശേഷം സംഘം കൊരട്ടിയിലെത്തിയതായാണ് പൊലീസ് നിഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more