1 GBP = 104.21
breaking news

പികെ ശശി കേസ്: അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

പികെ ശശി കേസ്: അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: പി കെ ശശി എംഎൽഎക്ക് എതിരായ സിപിഎം കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ വയ്ക്കും. ശശിക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിൽ ഉണ്ടെന്നാണ് സൂചന. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന പികെ ശശിയുടെ പരാതിയിലും അന്വേഷണം ഉണ്ടാകും.

പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാനേതാവ് ഉന്നയിച്ച പരാതി എകെ ബാലന്‍, പി കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്. പെണ്‍കുട്ടിയുടെ പരാതി ശരി വെയ്ക്കുന്ന റിപ്പോര്‍ട്ടാണ് കമ്മിഷന്‍റേത് എന്നാണ് വിവരം. ശശിക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. ശശിക്കെതിരേ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിക്ക് സിപിഎം നേതൃത്വം ഉറപ്പുനല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more