1 GBP = 104.19
breaking news

മസ്ജിദുകളിലെ സ്ത്രീ പ്രവേശം: ഹർജി ഹൈക്കോടതി തള്ളി

മസ്ജിദുകളിലെ സ്ത്രീ പ്രവേശം: ഹർജി ഹൈക്കോടതി തള്ളി

കൊച്ചി ∙ മുസ്‌ലിം സ്ത്രീകൾക്കു മസ്ജിദുകളിൽ പ്രവേശനം അനുവദിക്കണമെന്ന പൊതുതാൽപര്യഹർജി ഹൈക്കോടതി തള്ളി.  അഖിലഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമർപ്പിച്ച ഹർജിയാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പരാതിയുണ്ടെങ്കിൽ മുസ്‌ലിം സ്ത്രീകൾ വന്നു പറയട്ടെ, ഹർജിക്കാരന് എങ്ങനെ പ്രതിനിധീകരിക്കാനാകുമെന്നു കോടതി പ്രതികരിച്ചു.  സ്ത്രീകൾക്കു മസ്ജിദുകളിൽ പ്രവേശനമില്ലെന്നു ബോധ്യപ്പെടുത്താൻ എന്തു തെളിവാണുള്ളതെന്നും കേട്ടറിവു പോരെന്നും കോടതി വാദത്തിനിടെ പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more