1 GBP = 103.73
breaking news

അയ്യപ്പനെ ഓർത്ത് അങ്ങനങ്ങ് പറഞ്ഞു പോയതാണ്; ക്ഷമിക്കണമെന്ന് മണിയമ്മ

അയ്യപ്പനെ ഓർത്ത് അങ്ങനങ്ങ് പറഞ്ഞു പോയതാണ്; ക്ഷമിക്കണമെന്ന് മണിയമ്മ
പത്തനംതിട്ട: മുഖ്യമന്ത്രിയെ തെറി പറഞ്ഞതിൽ മാപ്പ് അപേക്ഷിച്ച് ചെറുകോലിലെ മണിയമ്മ. താൻ ഒന്നും വിചാരിച്ച് കൊണ്ടു പറഞ്ഞതല്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് പുതിയ വീഡിയോയിൽ ഇവർ ആവശ്യപ്പെടുന്നത്.

“പൊന്നുമക്കളേ, ഞാൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. ഒരു ചാനലുകാര് വന്ന് എന്നോട് എന്തേലും പറയാൻ പറഞ്ഞു. ഞാൻ അന്നേരം ഈഴവ സമുദായത്തെക്കുറിച്ച് ഒന്നും ചിന്തിച്ചു കൊണ്ടല്ല പറഞ്ഞത്. ഞാൻ അയ്യപ്പനെ ഓർത്ത് അങ്ങനങ്ങ് പറഞ്ഞു പോയതാണ്. അതുകൊണ്ട് നിങ്ങളുടെ അടുത്ത് ഞാൻ മാപ്പു ചോദിക്കുന്നു. ഈഴവ സമുദായക്കാരോട് ഞാൻ മാപ്പു ചോദിക്കുന്നു. ഈ അമ്മയോട് നിങ്ങൾ ക്ഷമിക്ക്” – എന്നാണ് പുതിയ വീഡിയോയിൽ ഈ സ്ത്രീ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more