1 GBP = 103.12

തെരേസാ മെയ്ക്ക് ഇന്ന് ക്യാബിനറ്റിൽ അഗ്നി പരീക്ഷണം

തെരേസാ മെയ്ക്ക് ഇന്ന് ക്യാബിനറ്റിൽ അഗ്നി പരീക്ഷണം

ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താനുള്ള പദ്ധതിക്ക് പിന്തുണ തേടി തെരേസ മേയ് ക്യാബിനറ്റിന് മുന്നിലെത്തും. കഴിഞ്ഞ ദിവസം കോമണ്‍സില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നുകൊണ്ട് ഘടകകക്ഷിയായ ഡിയുപി സര്‍ക്കാരിനെ താഴെയിറക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ നീക്കങ്ങള്‍. താല്‍ക്കാലികമായി യുകെയെ ഇയു കസ്റ്റംസ് യൂണിയനില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ട് വിഷയത്തില്‍ അതിര്‍ത്തി പ്രശ്‌നം ഒഴിവാക്കാനാണ് ഇതെന്നും പ്രധാനമന്ത്രി പറയുന്നു.

ബ്രസല്‍സുമായി സ്ഥിരമായ കരാറില്‍ എത്തുന്നത് വരെ നോര്‍ത്തേണ്‍ അയര്‍ലണ്ട് സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരും. തെരേസ മേയെ അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഡിയുപിയുടെ പത്ത് എംപിമാരാണ്. ഇന്നലെ രാത്രി ലേബര്‍ പാര്‍ട്ടി മുന്നോട്ട വെച്ച അഗ്രികള്‍ച്ചര്‍ ബില്‍ ഭേദഗതിയില്‍ വോട്ട് ചെയ്യാന്‍ എത്താതെയാണ് ഡിയുപി തങ്ങളുടെ നിലപാടിനെ കുറിച്ച് ശക്തമായ സൂചന നല്‍കിയത്. പ്രധാനമന്ത്രിക്ക് നേരിട്ടുള്ള മുന്നറിയിപ്പാണ് ഈ ബഹിഷ്‌കരണമെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 29ന് അവതരിപ്പിക്കുന്ന ബജറ്റിനെതിരെ വോട്ട് ചെയ്ത് സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്ന വാസ്തവം ഓര്‍മ്മിപ്പിക്കുകയാണ് ഘടകകക്ഷികള്‍.

യൂറോപ്യന്‍ യൂണിയന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന മൃദുത്വമുള്ള സര്‍ക്കാരിനൊപ്പം തങ്ങള്‍ നില്‍ക്കില്ലെന്ന് പാര്‍ട്ടിയുടെ ബ്രക്‌സിറ്റ് വക്താവ് സാമി വില്‍സണ്‍ പ്രതികരിച്ചു. ഇയുവിന്റെ വിശപ്പനുസരിച്ച് കൂടുതല്‍ വിട്ടുവീഴ്ചകള്‍ വില്‍ക്കാനുള്ള സമയമല്ല ഇത്., രാജ്യത്തെ കൂടുതല്‍ നാണംകെടുത്തരുത്. ചോര്‍ച്ചയുള്ള പദ്ധതികളുമായി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തിയാല്‍ തോല്‍വി ഉറപ്പാണ്. പൊതുജനങ്ങളുടെ നിലപാട് അളക്കാനാണ് ഈ പദ്ധതികള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ എത്രയും പെട്ടെന്ന് ഇവ ഒഴിവാക്കുക, മറിച്ചായാല്‍ തീപിടിക്കും. മറിച്ചായാല്‍ ഡിയുപി പിന്തുണ പ്രധാനമന്ത്രി പ്രതീക്ഷിക്കേണ്ട, വില്‍സണ്‍ പ്രഖ്യാപിച്ചു.

സ്ഥിരമായ വ്യാപാര കരാര്‍ എത്തുന്നത് വരെ ബ്രിട്ടനെ ഇയുവില്‍ തുടരാന്‍ അനുവദിക്കുന്നതാണ് തെരേസ മേയുടെ ബാക്ക്‌സ്റ്റോപ്പ് പദ്ധതി. മറിച്ചായാല്‍ ഇയുവിന് ഒപ്പം നില്‍ക്കുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശക്തമായ അതിര്‍ത്തി രൂപപ്പെടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more