1 GBP = 103.70

ഇനി ദുബായ് എയർപോർട്ടിലൂടെ പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാം

ഇനി ദുബായ് എയർപോർട്ടിലൂടെ പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാം

ദുബായ്: കാലം മാറുന്നതോടെ എയർപ്പോർട്ടിലെ നടപടിക്രമങ്ങളും കൂടുതൽ ലളിതമാകുകയാണ്. പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയും മാറുകയാണ്. ഇനി ദുബായ് എയർപ്പോർട്ടിൽ എത്തുന്ന ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് പാസ്പോർട്ടിന്റെ ആവശ്യമില്ല. യാത്രക്കാരുടെ പാസ്പോർട്ട് കൺട്രോൾ വെറും 15 സെക്കന്റുകൊണ്ട് പൂർത്തീകരിക്കുന്ന പുതിയ സംവിധാനമാണ് ദുബായ് എയർപ്പോർട്ടിൽ നിലവിൽ വന്നത്.

സ്മാർട്ട് ടണൽ എന്ന പുതിയ സംവിധാനത്തിന്റെ ട്രയൽ വെർഷൻ ദുബായി ജിഡിആർഎഫ്എ ലോഞ്ച് ചെയ്തു. ഇനി യാത്രക്കാർ ഈ ടണലിലൂടെ വെറുതെ ഒന്ന് നടന്ന് പോയാല്‍ മതി, യാത്രക്കാരന്റെ എല്ലാ വിവരങ്ങളും സ്മാർട്ട് ടണലിലെ ബയോമെട്രിക് സംവിധാനം വഴി പിടിച്ചെടുക്കും. ഫേസ് റെക്കഗനൈസേഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്മാർട്ട് ടണൽ പ്രവർത്തിക്കുന്നത്. മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ 15 നിമിഷം കൊണ്ട് പാസ്പോർട്ടിന്റെ എല്ലാ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നതാണ് സ്മാർട്ട് ടണലിന്റെ പ്രത്യേകത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more