1 GBP = 103.12

തിത്‌ലി ഒഡിഷ തീരത്തെത്തി,​ അതിജാഗ്രത

തിത്‌ലി ഒഡിഷ തീരത്തെത്തി,​ അതിജാഗ്രത

തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. കാറ്റ് വടക്കന്‍ ആന്ധ്ര തീരത്തും വീശാന്‍ സാധ്യത. ഒഡീഷയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. ഒഡീഷയില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ്. ആന്ധ്രയിലെ കലിംഗപട്ടണത്തില്‍ മണിക്കൂറില്‍ 56 കിലോമീറ്ററാണ് കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിട്ടുള്ളത്.

ഒഡീഷയിലെ ഗോപാല്‍പൂരില്‍ ചുഴലിക്കാറ്റ് ദുരന്തമുണ്ടാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണിട്ടുണ്ട്. ഗോപാല്‍പുരിലും ബെര്‍ഹാംപൂരിലും റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരപ്രദേശത്തുള്ളവരെയൊക്കെ മാറ്റിപാര്‍പ്പിച്ചുകഴിഞ്ഞു. അഞ്ചുജില്ലകളിലെ അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more