1 GBP = 103.95
breaking news

ഡൽഹിയിലെ വസന്ത്​ കുഞ്ചിൽ ദമ്പതികളും മകളും വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ചു; മകൻ സംശയ നിഴലിൽ

ഡൽഹിയിലെ വസന്ത്​ കുഞ്ചിൽ ദമ്പതികളും മകളും വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ചു; മകൻ സംശയ നിഴലിൽ

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ വസന്ത്​ കുഞ്ചിൽ ദമ്പതികളും മകളും വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ചു. ഇന്ന്​ രാവിലെയാണ്​ സംഭവം. മിഥി​േലഷ്​ (45), ഭാര്യ സിയ(40), മകൾ നേഹ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. 18കാരനായ മകൻ സുരാജിന്​ പരിക്കേറ്റു.

വീട്​ അകത്തു നിന്ന്​ പൂട്ടിയ നിലയിലായിരുന്നു. പരിക്കേറ്റ സുരാജ്​ ബാൽക്കണിയിൽ നിന്ന്​ നിലവിളിക്കുന്നത്​ കേട്ട്​ എത്തിയ അയൽവാസികളാണ്​ സംഭവം പൊലീസിനെ അറിയിച്ചത്​. വീടി​​​​​െൻറ വാതിൽ അകത്തു നിന്ന്​ പൂട്ടിയ നിലയിലായിരുന്നെന്നും സുരാജാണ്​ വാതിൽ തുറന്നു കൊടുത്തതെന്നും അയൽവാസികൾ പറഞ്ഞു.

രണ്ട്​ ആളുകൾ വീട്ടിലേക്ക്​ ഇടിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നെന്ന്​​ സുരാജ്​ പറയുന്നു​. സുരാജി​​​​​െൻറ കൈവിരൽ മുറഞ്ഞിട്ടുണ്ട്​. ആക്രമണത്തിനിടെ താൻ അബോധാവസ്​ഥയിലായതാണ്​ രക്ഷപ്പെടാൻ സഹായിച്ചതെന്നും സുരാജ്​ വ്യക്തമാക്കി.

വീട്ടിലെ വസ്​തുക്കൾക്കൊന്നും കേട്​ പറ്റിയിട്ടില്ല. ആഭരണങ്ങളും വിലപിടിപ്പുള്ള വസ്​തുക്കളും നഷ്​ടപ്പെട്ടിട്ടുമില്ല. ​കൊലപാതക കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു. സുരാജും ഇപ്പോൾ സംശയത്തി​​​​​െൻറ നിഴലിലാണെന്നും അയാളുടെ വാദങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ്​ പറഞ്ഞു.

യു.പി സ്വദേശികളായ കുടുംബം ​കരാറുകാരനായ മിഥിലേഷി​​​​​െൻറ ജോലി ആവശ്യാർഥമാണ്​ ഡൽഹിയിൽ താമസമാക്കിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more