1 GBP = 103.68
breaking news

ബി.ജെ.പി അധികാരത്തിൽ വന്നത് വ്യാജ വാഗ്ദാനങ്ങൾ നൽകിയെന്ന് നിതിൻ ഗഡ്കരി, ശരിവെച്ച് രാഹുൽ ഗാന്ധി

ബി.ജെ.പി അധികാരത്തിൽ വന്നത് വ്യാജ വാഗ്ദാനങ്ങൾ നൽകിയെന്ന് നിതിൻ ഗഡ്കരി, ശരിവെച്ച് രാഹുൽ ഗാന്ധി

2014 ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത് വ്യാജ വാഗ്ദാനങ്ങൾ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ജനപിന്തുണ കൊണ്ട് അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതെന്ന് മറാത്തി ചാനലിൽ നടന്ന ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിൽ ഗഡ്കരി വെളിപ്പെടുത്തി. ഗഡ്കരിയുടെ പരാമർശത്തിന്റെ വീഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

നിതിൻ ഗഡ്കരി പറഞ്ഞത് നൂറുശതമാനം സത്യമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. മോദി അധികാരത്തിൽ എത്തിയത് പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയിട്ടാണെന്ന തങ്ങളുടെ വാദം നിതിൻ ഗഡ്കരി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് കോൺഗ്രസ് വീഡിയോ ട്വീറ്റ് ചെയ്തത്. ബി.ജെ.പി അധികാരത്തിൽ വന്നത്കൊണ്ട് പാർട്ടിക്കും പാർട്ടിയുടെ ഇഷ്ടക്കാർക്കും മാത്രമേ ഗുണമുണ്ടായുള്ളു എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാത്താ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോളും നിതിൻ ഗഡ്കരി കേന്ദ്ര സർക്കാരിന്റെ പിഴവുകൾ സമ്മതിച്ചിരുന്നു. രാജ്യത്ത് തൊഴിലവസരങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഗഡ്കരിയുടെ പരാമർശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more