1 GBP = 103.68
breaking news

മു​ബൈ എ​ഫ്.​സി​യോട്​ 93ാം മിനിറ്റിൽ സമനില വഴങ്ങി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ (1-1)

മു​ബൈ എ​ഫ്.​സി​യോട്​ 93ാം മിനിറ്റിൽ സമനില വഴങ്ങി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ (1-1)

കൊച്ചി: ലോങ് വിസിലിന് രണ്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കെ ബോക്സിന് 38 വാര അകലെനിന്ന്​ പ്രഞ്ജൽ ഭൂമിജ് തൊടുത്തുവിട്ട വെടിയുണ്ടയിൽ മഞ്ഞപ്പടയും ഗാലറിയും നിശ്ശബ്​ദമായി. െഎ.എസ്.എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിൽ കേരള ബ്ലാസ്​റ്റേഴ്സ് ഉറപ്പിച്ച ജയവും കൊത്തിയെടുത്ത്​ മുംബൈ പറന്നകന്നു. പ്രളയത്തെ അതിജയിച്ചും ചുഴലി മുന്നറിയിപ്പിനെ അവഗണിച്ചും കൊച്ചി കലൂർ സ്​റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികൾ കളിയുടെ 90 മിനിറ്റും വാദ്യമേളങ്ങളോടെ ആഘോഷിച്ചെങ്കിലും ഇഞ്ചുറി സമയം വേദനയുടെ നേരമായി.

24ാം മിനിറ്റിൽ  പിറന്ന ഹാളിചരൺ നർസാരിയുടെ ഗോളിലൂടെ ലീഡ്ചെയ്ത ബ്ലാസ്​റ്റേഴ്സ് വലയിലേക്ക്, 93ാം മിനിറ്റിൽ ഭൂമിജി​​​െൻറ ഗോളിലൂടെ മുംബൈയുടെ സമനില. ഇരുടീമുകൾക്കായി അസമിൽനിന്നുള്ള താരങ്ങളാണ് വലകുലുക്കിയത്. ആദ്യപകുതിയിൽ നിറഞ്ഞുകളിച്ച ബ്ലാസ്​റ്റേഴ്സ് രണ്ടാംപകുതിയിൽ ഒാടിത്തളർന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞതുതന്നെ വിജയം തട്ടിത്തെറിപ്പിക്കാൻ കാരണമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more