1 GBP = 104.21

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ വ്യവസായ സൗഹൃദ രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ്

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ വ്യവസായ സൗഹൃദ രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ്

ലണ്ടൻ:ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ വ്യവസായ സൗഹൃദ രാഷ്ട്രമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി തെരേസാ മേയ്. വ്യവസായങ്ങൾക്ക് നികുതി കുറച്ച് നൽകുന്നതിനുള്ള പദ്ധതികളാണ് അണിയറയിൽ രൂപം കൊള്ളുന്നത്. മേയുടെ പുതിയ നീക്കങ്ങൾ കോർപ്പറേറ്റുകൾക്ക് കൂടുതൽ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. ബ്രെക്സിറ്റ്‌ ചർച്ചകളിൽ പ്രതിസന്ധി ഉടലെടുത്തിരിക്കവേ നിരവധി വ്യവസായങ്ങളാണ് ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ വിടാനൊരുങ്ങുന്നത്. എന്നാൽ അവയെല്ലാം കടത്തിവെട്ടി വരുതിയിലാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. പുതിയ നീക്കത്തോടെ മന്ത്രിസഭയിൽ പുകയുന്ന വിമത നീക്കങ്ങൾക്കും തടയിടുകയാണ് മേയ്.

ലേബര്‍ നേതാവ് ജെറമി കോര്‍ബിനും, ജോണ്‍ മക്‌ഡോണെല്ലും വിട്ടുവീഴ്ചയില്ലാത്ത സോഷ്യലിസ്റ്റ് നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബിസിനസ്സുകാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ജി20 രാഷ്ട്രങ്ങളിലെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേഷന്‍ ടാക്‌സ് ബ്രിട്ടനില്‍ നിലനിര്‍ത്തുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. നിലവില്‍ 19 ശതമാനമുള്ള നിരക്ക് 2021 ആകുന്നതോടെ 17 ശതമാനമായി കുറയും.

ടാക്‌സ് കുറയുന്നതോടൊപ്പം വരുമാനവും അടുത്ത വര്‍ഷങ്ങള്‍ക്കിടെ വര്‍ദ്ധിച്ചിട്ടുണ്ട്. ബ്രക്‌സിറ്റിന് ശേഷം കൂടുതല്‍ ടാക്‌സ് വെട്ടിക്കുറയ്ക്കലിന് തെരേസ മേയ് സന്നദ്ധയാകുമെന്ന് ഈ പ്രഖ്യാപനങ്ങള്‍ സൂചന നല്‍കുന്നു. ഇയു നേതാക്കള്‍ തന്നെ നാണംകെടുത്തി വിട്ടെങ്കിലും ഇപ്പോഴും കരാര്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവെച്ചു. എന്നാല്‍ കാഡന സ്റ്റൈല്‍ കരാറിന് തയ്യാറല്ലെന്ന് മേയ് പറയുന്നു. ഇത് യുകെയെ ഭിന്നിപ്പിക്കും. അത്തരം കരാറുകള്‍ ബ്രിട്ടന്റെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യും. രണ്ടാമതൊരു റഫറണ്ടം നടത്തേണ്ട സാഹചര്യവും മെയ് തള്ളിക്കളഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more