1 GBP = 103.25
breaking news

തിരഞ്ഞെടുപ്പിൽ കെപിസിസി വർക്കിങ് പ്രസിഡന്റുമാർ മത്സരിക്കും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ

തിരഞ്ഞെടുപ്പിൽ കെപിസിസി വർക്കിങ് പ്രസിഡന്റുമാർ മത്സരിക്കും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കെപിസിസി വർക്കിങ് പ്രസിഡനന്‍റുമാർ സ്ഥാനാർത്ഥിയാകുന്നതിനെ അനുകൂലിച്ച് കെ മുരളീധരൻ. വർക്കിംഗ് പ്രസിഡന്‍റുമാർ സ്ഥാനാർത്ഥിയായാൽ പ്രചാരണം നടക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സ്റ്റാർ കാമ്പയിനറായി ഉമ്മൻ ചാണ്ടി ഉണ്ടാകുമെന്നും ആന്ധ്രയുടെ ചുമതലയുണ്ടെങ്കിലും കേരളത്തിലെയും സ്റ്റാർ കാമ്പയിനർ അദ്ദേഹം തന്നെയാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.

കെപിസിസി നേതൃ പുനസംഘടനയ്ക്ക് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് വർക്കിങ് പ്രസിഡന്‍റുമാർ മത്സരിക്കുമോ എന്നത് സംബന്ധിച്ച് ചർച്ച ഉയർന്നത്. ഈ സാഹചര്യത്തിലാണ് കെ മുരളീധരൻ നിലപാട് വ്യക്തമാക്കി കൃത്യമായ മറുപടി നൽകിയിരിക്കുന്നത്. വർക്കിങ് പ്രസിഡന്‍റുമാർ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിൽ ബാധിക്കില്ല. കേരളത്തിൽ സ്റ്റാർ കാമ്പയിനറായി ഉമ്മൻ ചാണ്ടി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more