1 GBP = 103.89

ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന് മേയ്; പ്രതിഷേധവുമായി ചാൻസലറും ബ്രെക്സിറ്റ്‌ റീമെയ്‌നേഴ്‌സും

ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന് മേയ്; പ്രതിഷേധവുമായി ചാൻസലറും ബ്രെക്സിറ്റ്‌ റീമെയ്‌നേഴ്‌സും

ലണ്ടൻ: സാൽസ്ബർഗ് ഉച്ചകോടിയിൽ തിരിച്ചടി നേരിട്ടതോടെ നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി തെരേസാ മേയ്. ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനിലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ പൗരന്മാരെ മറ്റ് വിദേശ രാജ്യങ്ങളിലുള്ള പൗരന്മാരായി കാണുന്ന തരത്തില്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് മേയും ഹോം സെക്രട്ടറി സാജിദ് ജാവിദും. എന്നാല്‍ ഈ നീക്കത്തിന് മന്ത്രിസഭയില്‍ നിന്ന് തന്നെ ഉയരുന്ന വെല്ലുവിളി മറികടക്കുകയെന്നത് മേ നേരിടുന്ന വെല്ലുവിളിയാണ്. ബ്രെക്സിറ്റിന് ശേഷം മുപ്പത് മാസത്തേക്ക് താത്കാലികമായി ഇയു പൗരന്മാർക്ക് ബ്രിട്ടനിൽ വന്ന് പോകാൻ കഴിയുന്ന തരത്തിലുള്ള ഒരു നിർദ്ദേശവും സാജിദ് ജാവീദ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് അവസാനിപ്പിക്കുന്ന നിയമ നിര്‍മ്മാണത്തെ ശക്തമായി ചെറുക്കുന്നത് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടാണ്. ബ്രക്‌സിറ്റിനെ എതിര്‍ക്കുന്ന വിമത പക്ഷവും കൂടിച്ചേരുന്നതോടെ പാര്‍ലമെന്റില്‍ മേയ്ക്ക് കടുത്ത എതിര്‍പ്പ് നേരിടെണ്ടിവരുമെന്ന് ഉറപ്പാണ്. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളൊന്നും ബ്രിക്‌സിറ്റിന് ശേഷം ഉണ്ടാകില്ലെന്ന സൂചന മേ തന്നുകഴിഞ്ഞു.

ബ്രക്‌സിറ്റിന് ശേഷമുള്ള നിയമങ്ങള്‍ സംബന്ധിച്ച് നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് ഹോം ഓഫീസ്. മന്ത്രിസഭയ്ക്ക് അകത്ത് രൂക്ഷ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. നടപടിക്രമങ്ങള്‍ സംബന്ധിച്ച് സാജിദ് ജാവിദ് അടുത്ത മാസം ധവളപത്രമിറക്കും. എതിര്‍പ്പുയര്‍ന്നതോടെയാണ് ഇതു നീട്ടിവയ്‌ക്കേണ്ടിവന്നത്.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് നിലവിലെ രീതിയില്‍ തന്നെ അവകാശങ്ങള്‍ നേടികൊടുക്കാനാണ് ഫിലിപ്പ് ഹാമണ്ട് ഉള്‍പ്പെടെ ബ്രിക്‌സിറ്റ് പക്ഷപാതികള്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ കാര്യം ആലോചിക്കേണ്ടെന്നാണ് തെരേസ മേയുടെ നിലപാട്.

യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ മേ അവതരിപ്പിച്ച ബ്രക്‌സിറ്റ് ശുപാര്‍ശകള്‍ തള്ളിയതോടെ കരാറില്‍ ഒപ്പിടാതെ ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. മേയെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അധിക്ഷേപിച്ചുവെന്ന വികാരം ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് സവിശേഷ പരിഗണന നല്‍കേണ്ടെന്നാണ് ഹോം ഓഫീസ് ഇതോടെ നിലപാടെടുത്തത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more