1 GBP = 103.80
breaking news

കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ജാമ്യത്തിനായി ഫ്രാങ്കോ മുളയ്‌ക്കൽ മേൽക്കോടതിയിലേക്ക്; കൂടുതൽ തെളിവുകൾക്കായി നുണ പരിശോധന നടത്താൻ പൊലീസ്

കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ജാമ്യത്തിനായി ഫ്രാങ്കോ മുളയ്‌ക്കൽ മേൽക്കോടതിയിലേക്ക്; കൂടുതൽ തെളിവുകൾക്കായി നുണ പരിശോധന നടത്താൻ പൊലീസ്
കന്യാസ്‌ത്രീയുടെ പരാതിയെത്തുടർന്ന് അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പാലാ കോടതി അനുവദിച്ച കസ്‌റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്നത്.
അതേസമയം, കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ഫ്രാങ്കോ മുളയ്‌ക്കലിനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കിയേക്കും. പരിശോധനയ്‌ക്കുള്ള അപേക്ഷയെ ബിഷപ്പ് എതിർത്താൽ അത് മറ്റ് തെളിവാക്കാനും സാധ്യതയുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെയുള്ളവർ കഴിയുന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെത്തിച്ച് ഫ്രാങ്കോ മുളയ്‌ക്കലിനെ തെളിവെടുത്തു.
പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇരുപതാം നമ്പർ മുറിയിൽ മാത്രമായിരുന്നു 50 മിനിറ്റോളം നീണ്ട തെളിവെടുപ്പ് നടന്നത്. എന്നാൽ, മഠത്തിൽ താമസിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഫ്രാങ്കോ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വൻ സുരക്ഷാ സംവിധാനത്തോടെയാണ് ഫ്രാങ്കോ മുളയ്‌ക്കലിനെ മഠത്തിൽ തെളിവെടുപ്പിനായെത്തിച്ചത്.

അതേസമയം, മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കൽ ഇന്ന് ഹൈകോടതിയിൽ  ജാമ്യാപേക്ഷ നൽകിയേക്കും. അതിനിടെ, ബിഷപ്പിനെതിരെ സമർപിച്ച പൊതു താൽപര്യ ഹരജികളും  ഹൈകോടതി ഇന്ന് പരിഗണിക്കും. കേസിൽ സി.ബി.​െഎ അന്വേഷണം വേണം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചി​​െൻറ പരിഗണനയിലിരിക്കെയാണ്  ബിഷപ്പിനെ  അറസ്റ്റ് ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more