1 GBP = 103.89

ചികിത്സ കഴിഞ്ഞു, മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

ചികിത്സ കഴിഞ്ഞു, മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

തിരുവനന്തപുരം: അമേരിക്കയിൽ മൂന്നാഴ്ച നീണ്ടുനിന്ന ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. പുലർച്ചെ മൂന്നരയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് പിണറായി വിമാനമിറങ്ങിയത്.

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന യാ​ത്ര മാ​റ്റി​െ​വ​ച്ച മു​ഖ്യ​മ​ന്ത്രി സെ​പ്​​റ്റം​ബ​ർ ര​ണ്ടി​നാ​ണ്​ ​അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യ​ത്. അമേരിക്കയിലെ പ്രശസ്തമായ മ​യോ ക്ലി​നി​ക്കി​ലാ​യി​രു​ന്നു ചി​കി​ത്സ.  മുഖ്യമന്ത്രിയുടെ ഭാര്യയും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭാ​വ​ത്തി​ൽ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നെ മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​രു​ന്നു. ഒക്ടോബർ ഏഴിന്​ ​ന​ട​ക്കു​ന്ന അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​െ​ങ്ക​ടു​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more