1 GBP = 103.14

രൂപ വീണ്ടും ഇടിഞ്ഞു: ഡോളറി​ന്​ 72.91 രൂപ

രൂപ വീണ്ടും ഇടിഞ്ഞു: ഡോളറി​ന്​ 72.91 രൂപ

ന്യൂ​ഡ​ൽ​ഹി: ഡോളറിനെതിരെ രൂ​പയുടെ വിനിമയനിരക്ക്​ കുത്തനെ ഇടിഞ്ഞു.  22 ​പൈസ വീണ്ടും കുറഞ്ഞ്​ ​ഡോളറിന്​ 72.91 രൂപ എന്ന നിരക്കിലാണ്​ ഇന്ന്​ വിനിമയം നടക്കുന്നത്​. ഇത്​ രൂപയുടെ ചരിത്രത്തി​െല ഏറ്റവും കുറഞ്ഞ മൂല്യമാണ്​.​

ബുധനാഴ്​ച 72.87  എന്ന നിലയിലാണ്​ വിനിമയം ആരംഭിച്ചത്​. പിന്നീടിത്​ 72.91 രൂപയായി ഉയരുകയായിരുന്നു.ചൊവ്വാഴ്​ച ഡോളറിന്​ 72.75 രൂപ എന്ന നിരക്കിലാണ്​ വ്യാപാരം  തുടങ്ങിയത്​. എന്നാൽ 72.70 രൂപ എന്ന ഭേദപ്പെട്ട നിരക്കിലാണ്​ വിനിമയം അവസാനിപ്പിച്ചത്​. ബാ​ങ്കു​ക​ളും ഇ​റ​ക്കു​മ​തി​ക്കാ​രും ഡോ​ള​ർ വാ​ങ്ങു​ന്ന​ത്​ തു​ട​ർ​ന്ന​താ​ണ്​ രൂ​പ​ക്ക്​ തി​രി​ച്ച​ടി​യാവുന്നത്​. ക്രൂഡ്​ ഒായിൽ വിപണിയും രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്​.

രൂപയുടെ ത​ക​ർ​ച്ച മൂലമുള്ള ആ​ഘാ​ത​ങ്ങ​ൾ ത​ട​യു​ന്ന​തി​​​െൻറ ഭാ​ഗ​മെ​ന്നോ​ണം വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട്​ പ്ര​ത്യേ​ക നി​ക്ഷേ​പ പ​ദ്ധ​തി കൊ​ണ്ടു​വ​രാ​ൻ കേന്ദ്രസർക്കാർ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് പുറത്തുവന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more