1 GBP = 103.70

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പിടികിട്ടാപ്പുള്ളി അബുല്ലൈസ് പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പിടികിട്ടാപ്പുള്ളി അബുല്ലൈസ് പിടിയില്‍

കോ​ഴി​ക്കോ​ട്​: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ മൂ​ന്നാം പ്ര​തി അ​ബു​ല്ലൈ​സ് പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡി.ആർ.ഐ) ആണ് ഇയാളെ തൃശൂരിൽ പിടികൂടിയത്. തൃശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ബന്ധുവിന്‍റെ വിവാഹത്തിനായി രഹസ്യമായി എത്തിയപ്പോഴാണ് പിടികൂടിയത്. 2013 മുതലാണ് കൊടുവള്ളി സ്വദേശിയായ അബുല്ലൈസ് ഒളിവില്‍ പോയത്. ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദു​ബൈ​യി​ൽ​നി​ന്ന്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​ന്നാം പ്ര​തി കൊ​ടു​വ​ള്ളി പ​ട​നി​ലം ആ​രാ​​മ്പ്രം മ​ട​വൂ​ർ  എ​ടാ​യി​പൊ​യി​ൽ ടി.​എം. ഷ​ഹ​ബാ​സി​നെ 2015 ആ​ഗ​സ്​​റ്റി​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ര​ണ്ടു​ മാ​സം  ജ​യി​ലി​ൽ കി​ട​ന്ന ഷ​ഹ​ബാ​സ്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. ഇൗ ​കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ്​ അ​ബു​ല്ലൈ​സ്.

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിറകെ അബുല്ലൈസിനൊപ്പം കോ​ഴി​ക്കോ​ട്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖ്, മു​സ്​​ലിം യൂ​ത്ത്​​ലീ​ഗ്​ സം​സ്​​ഥാ​ന ജ​ന. സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്​  എ​ന്നി​വ​ർ ഇ​രി​ക്കു​ന്ന ഫോ​േ​ട്ടാ പുറത്തുവന്നത് വിവാദമായിരുന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ദ​മം​ഗ​ല​ത്ത്​ സ്​​ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ടി. ​സി​ദ്ദീ​ഖ്​ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി യു.​എ.​ഇ​യി​ൽ പോ​യ​പ്പോ​ൾ യൂ​ത്ത്​​ലീ​ഗ്​ ജ​ന.  സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇൗ ​സ​മ​യ​ത്ത്​ നി​ര​വ​ധി പേ​ർ കൂ​ടെ നി​ന്ന്​ ഫോ​േ​ട്ടാ​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ബു​ല്ലൈ​സി​നെ  ത​ങ്ങ​ൾ​ക്ക്​ അ​റി​യി​ല്ലെ​ന്നു​മാ​ണ്​ സി​ദ്ദീ​ഖും ഫി​റോ​സും അന്ന് വി​ശ​ദീ​ക​ര​ണം നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more