1 GBP = 103.97
breaking news

തന്ത്രപ്രധാന വകുപ്പുകളിൽ ബി.ജെ.പി നുഴഞ്ഞുകയറുന്നു -രാഹുൽ ഗാന്ധി

തന്ത്രപ്രധാന വകുപ്പുകളിൽ ബി.ജെ.പി നുഴഞ്ഞുകയറുന്നു -രാഹുൽ ഗാന്ധി

ലണ്ടൻ: രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തന്ത്രപ്രധാന വകുപ്പുകളിലും സ്ഥാപനങ്ങളിലും ബി.ജെ.പി നുഴഞ്ഞുകയറുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതിനാൽ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനാണ് കോൺഗ്രസിന്‍റെ പ്രഥമ പരിഗണന. ബി.ജെ.പിയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പെന്നും രാഹുൽ പറഞ്ഞു.

വിദ്വേഷം പരത്തുകയും ആളുകളെയും സംസ്കാരത്തെയും വിഭജിക്കുകയും ഭരണഘടനയിലും അതനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും കടന്നുകയറുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷം ഒരുമിക്കുന്നതെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിദ്യാർഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ രാഹുൽ പറഞ്ഞു.

ജനാധിപത്യത്തിന് വേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നത്. അഹിംസയാണ് അതിന്‍റെ മാർഗം. താനും ഹിംസയുടെ ഇരകളിലൊരാളാണ്. അതിനാൽ, ഒരു തരത്തിലുമുള്ള ഹിംസ അംഗീകരിക്കാനാവില്ലെന്നും രാഹുൽ വ്യക്തമാക്കി.

അതിരൂക്ഷമായ തൊഴിലില്ലായ്മ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ നമുക്കു പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ‍, ഈ യാഥാര്‍ഥ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ല. ചൈനയിൽ ദിനം പ്രതി 50,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമ്പോൾ ഇന്ത്യയിൽ അത് 450 മാത്രമാണെന്നും രാഹുൽ ഗാന്ധി മുഖാമുഖത്തിൽ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more