1 GBP = 103.81

രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനങ്ങളിൽ കഴമ്പുണ്ടാകണമെന്നും വിമര്‍ശിക്കാൻ വേണ്ടി വിമർശിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലലില്ലാതെ ഡാം തുറന്നെന്ന വിമർശനത്തിനും മുഖ്യമന്ത്രി തിരിച്ചടിച്ചു.  ഡാം തുറക്കുന്ന വിവരം പ്രതിപക്ഷ നേതാവ് തന്നെ ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു. ഭരണകൂടം വേണ്ടതെല്ലാം ചെയ്തെന്നും അദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ കൂടുതല്‍ പറയുന്നതില്‍ അനൗചിത്യമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഡാമുകള്‍ തുറന്നതല്ല  വെളളപ്പൊക്കത്തിന് കാരണം. അപ്രതീക്ഷിത മഴയില്‍ ലഭിച്ച വെളളമാണ് കാരണം. 164 ശതമാനം അധികമഴയാണ് ഇക്കുറി ലഭിച്ചത്. ഡാമില്ലാത്ത മീനച്ചിലാറ്റില്‍ അടക്കം വെളളപ്പൊക്കമുണ്ടായി. ഡാമുകള്‍ തുറക്കും മുൻപ് യഥാസമയം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ബാണാസുരസാഗര്‍ ഡാം തുറക്കും മുൻപ് മുന്നറിയിപ്പ് നല്‍കാറില്ല അതാണ് പതിവ്. ഇത് മനസിലാക്കിയാല്‍ സര്‍ക്കാരിനെ ഉത്തരവാദിയാക്കാനാകില്ല. പ്രതിപക്ഷനേതാവിന്റെ വാദങ്ങള്‍ പൊളളത്തരമാണ്. മാധ്യമങ്ങളോടോ ഉദ്യോഗസ്ഥരോടോ അദ്ദേഹത്തിന് അന്വേഷിക്കാമായിരുന്നെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ   ഈ ഗതികേട് ഉണ്ടാകില്ലായിരുന്നുവെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more