1 GBP = 103.97
breaking news

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തു; മാദ്ധ്യമപ്രവർത്തകർക്ക് നേരേ കയ്യേറ്റം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തു; മാദ്ധ്യമപ്രവർത്തകർക്ക് നേരേ കയ്യേറ്റം

ന്യൂഡൽഹി/ജലന്ധർ: കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേരള പൊലീസ് സംഘം ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്നലെ രാത്രി വൈകി ചോദ്യം ചെയ്‌തു. വൈകിട്ട് മൂന്നിന് പൊലീസ് എത്തിയതും ചണ്ഡിഗഡിലേക്ക് പോയ ബിഷപ്പ് രാത്രി ഏഴിനാണ് തിരിച്ചെത്തിയത്. പൊലീസ് സംഘം അത്രയും നേരം ബിഷപ്പ് ഹൗസിൽ കാത്തിരുന്നു. ബിഷപ്പിനെ ചോദ്യംചെയ്യാതെ തിരിച്ചുപോകില്ലെന്ന് കേരള സംഘം നിലപാടെടുത്തപ്പോൾ പഞ്ചാബ് പൊലീസ് കൂട്ടിക്കൊണ്ടുവന്നെന്നാണ് അറിയുന്നത്.
അതേസമയം, ബിഷപ്പ് ഹൗസിനു മുന്നിൽ സംഭവം റിപ്പോർട്ട് ചെയ്യാൻ നിന്ന മാദ്ധ്യമ പ്രവർത്തകരെ ബിഷപ്പ് ഹൗസ് സുരക്ഷാ ജീവനക്കാരും വിശ്വാസികളും ചേർന്ന് മർദ്ദിക്കുകയും കാമറ നശിപ്പിക്കുകയും ഗേറ്റിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കന്യാസ്‌ത്രീകൾ, വൈദികർ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിലെടുത്ത വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്തത്. മൊഴിയെടുപ്പിനിടെ ചില വൈദികർ ബിഷപ്പിനെതിരെ പൊലീസിനോട് സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചോദ്യം ചെയ്യാനെത്തിയത്.

ഫ്രാങ്കോ മുളയ്‌ക്കൽ ബിഷപ്പ് ഹൗസിലുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചോദ്യംചെയ്യാൻ പോകുന്നതെന്ന് പൊലീസ് ഇന്നലെ രാവിലെ പറഞ്ഞിരുന്നു. ഡി.ജി.പിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചതാണ്. എന്നാൽ ബിഷപ്പ് ചണ്ഡിഗഡിലാണെന്ന് പിന്നാലെ വാർത്ത വന്നു. അവിടെ ഒരു ചടങ്ങിലായിരുന്ന ബിഷപ്പ് പഞ്ചാബ് പൊലീസിന്റെ അകമ്പടിയിലാണ് രാത്രി മടങ്ങിയെത്തിയത്. ബിഷപ്പ് കാറിൽ വരുന്നത് ചാനൽ കാമറാമാൻമാർ പകർത്താൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമാസക്തരായി. മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്‌ത സുരക്ഷാ ജീവനക്കാരെ പിടിച്ചു മാറ്റാൻ ആരും വന്നില്ല.

റെബിൻ ഗ്രാലൻ, വൈശാഖ് ജയപാലൻ (മാതൃഭൂമി ന്യൂസ്), മനുസിദ്ധ്യർത്ഥ് (ഏഷ്യാനെറ്റ് ന്യൂസ്), റോബിൻ മാത്യു, സനോജ് കുമാർ ബേപ്പൂർ (മീഡിയാ വൺ), സിബി മാമ്പുഴക്കരി (മലയാള മനോരമ) എന്നിവർക്കാണ് മർദ്ദനമേറ്റത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more