1 GBP = 103.90

പ്രളയക്കെടുതി; യുഡിഎഫ് എംപിമാരും എം എൽ എമാരും 10,000 രൂപ വീതം സംഭാവന നൽകും

പ്രളയക്കെടുതി; യുഡിഎഫ് എംപിമാരും എം എൽ എമാരും 10,000 രൂപ വീതം സംഭാവന നൽകും

തിരുവനന്തപുരം: പ്രളയദുരന്തം നേരിടാനായി കേന്ദ്രം കഴിഞ്ഞദിവസം അനുവദിച്ച 100കോടി രൂപ അപര്യാപ്തമാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. സമാനതകളില്ലാത്ത ദുരന്തമായതു കൊണ്ടുതന്നെ കേരളത്തിന് അർഹതപ്പെട്ട സഹായങ്ങൾക്ക് പുറമേ, പ്രത്യേക സഹായമായി പാക്കേജ് അനുവദിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ഭാരവാഹികളുടെ യോഗശേഷം വാർത്താലേഖകരോട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേഹാസ്വാസ്ഥ്യംമൂലം കൺവീനർ പി.പി. തങ്കച്ചൻ യോഗത്തിനെത്തിയില്ല. സെക്രട്ടറി ജോണിനെല്ലൂരും വാർത്താസമ്മേളനത്തിൽ സന്നിഹിതനായി.

ദുരന്തം നേരിടാൻ സർക്കാരുമായി യു.ഡി.എഫ് പൂർണമായിസഹകരിക്കും. എന്നാൽ ദുരിതാശ്വാസപ്രവർത്തനങ്ങളിലെ ചില പോരായ്മകൾ പരിഹരിക്കണം. വീടും ഭൂമിയും നഷ്ടമായവർക്ക് 10ലക്ഷം അപര്യാപ്തമാണ്. 15 ലക്ഷമെങ്കിലും നൽകണം. കാർഷിക കടങ്ങൾക്ക് മോറട്ടോറിയം പോരാ, കടം എഴുതിത്തള്ളണം. ഓണം, ബക്രീദ്, ചെങ്ങന്നൂരിലെ സരസ്‌മേള എന്നിവ മാറ്റിവച്ച് ആ പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. ക്യാമ്പുകളിൽ വരാത്തവർക്കും പ്രഖ്യാപിച്ച 3,800 രൂപ വച്ച് നൽകണം. വയനാട്ടിൽ മുന്നറിയിപ്പില്ലാതെ ബാണാസുര സാഗർ അണക്കെട്ട് തുറന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more