1 GBP = 103.61
breaking news

ലോർഡ്‌സിൽ വീണ്ടും തലകുനിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ കനത്ത പരാജയം

ലോർഡ്‌സിൽ വീണ്ടും തലകുനിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ കനത്ത പരാജയം

ലോഡ്​സ്: ആദ്യ ടെസ്റ്റിലെന്നപോലെ രണ്ടാം ടെസ്റ്റിലും മഴ​യും ​ പേസർമാരും വിധിയെഴുതിയപ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ നാണംകെട്ട തോൽവി. ഇംഗ്ലണ്ടി​​​​​െൻറ രണ്ടാം ഇന്നിങ്​സ്​ ലീഡായ 289 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യ​ 130 റൺസിന്​ പുറത്താവുകയായിരുന്നു. ഇന്നിങ്​സിനും 159 റൺസിനുമാണ്​ ഇന്ത്യയുടെ തോൽവി. ഇതോടെ അഞ്ചു ടെസ്റ്റടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട്​ 2-0ന്​ മുന്നിലായി. സ്​കോർ: ഇന്ത്യ -107/130, ഇംഗ്ലണ്ട്​: 396

44 പന്തിൽ 33 റൺസെടുത്ത രവിചന്ദ്ര അശ്വിനാണ്​ ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചത്​. ഇംഗ്ലണ്ടിന്​ വേണ്ടി പേസർമാരായ ജെയിംസ്​ ആൻഡേഴ്​സൻ സ്​റ്റുവർട്ട്​ ബ്രോഡ്​ എന്നിവർ നാല്​ വിക്കറ്റുകൾ വീതം വീഴ്​ത്തി. രണ്ട്​ ഇന്നിങ്സുകളിലായി ആൻഡേഴ്​സന്​ ഒമ്പത്​ വിക്കറ്റുകളായി.

മഴയും ഒപ്പം കളിച്ച ലോഡ്​സിലെ മത്സരത്തിൽ സമ്പൂർണ്ണാധിപത്യം ഇംഗ്ലണ്ടിനായിരുന്നു. ആദ്യ ഇന്നിങ്​സിൽ ഇന്ത്യയെ 107 റൺസിന്​ പുറത്താക്കിയ ഇംഗ്ലണ്ട്​ മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെ തുടങ്ങിയെങ്കിലും ക്രിസ്​ ​േവാക്​സി​​​​െൻറ സെഞ്ച്വറിയുടെ കരുത്തിൽ 396 റൺസെടുക്കുകയും ഡിക്ലയർ ചെയ്യുകയും ചെയ്​തിരുന്നു. നാലാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക്​ ഇംഗ്ലീഷ്​ ബൗളർമാർക്കൊപ്പം മഴയും വൻ പ്രതിസന്ധിയായിരുന്നു സൃഷ്​ടിച്ചത്​. രണ്ടുതവണ മഴകാരണം കളി നിർത്തേണ്ടിവരികയും ഇരുപാതികളിലുമായി ഇംഗ്ലീഷ്​ പേസർമാർ തുടരെ വിക്കറ്റുകളെടുക്കുകയും ചെയ്​തു.

ഒാപണർമാരായ മുരളി വിജയ്​, ലോകേഷ്​ രാഹുൽ എളുപ്പം മടങ്ങു​േമ്പാൾ സ്​കോർബോർഡിൽ 13 റൺസായിരുന്നു. തുടർന്ന്​ ക്രീസിലെത്തിയ അജിൻക്യ രഹാനയും ചേതേശ്വർ പുജാരയും സ്​കോർ പതുക്കെ ഉയർത്താൻ ശ്രമിക്കവേ മഴ പെയ്യുകയും കളി നിർത്തി​െവക്കുകയും ചെയ്​തിരുന്നു. മഴ ശമിച്ച്​ കളി പുനരാരംഭിച്ചതോടെ നായകൻ വിരാട്​ കോഹ്​ലി അടക്കമുള്ള ഇന്ത്യൻ ബാറ്റ്​സ്​മാൻമാരെല്ലാം നിരനിരായി പവലിയനിലേക്ക്​ ഘോഷയാത്രയായിരുന്നു.

ചേതേശ്വർ പുജാര 17ഉം അജിൻക്യ രഹാന 13ഉം റൺസെടുത്ത്​ പുറത്തായി. ദിനേഷ്​ കാർത്തിക്​ സംപൂജ്യനായാണ്​ മടങ്ങിയത്. ഹർദ്ദിക്​ പാണ്ഡ്യ 29 റൺസെടുത്ത്​ ക്രിസ്​ വോക്​സി​​​​െൻറ പന്തിൽ പുറത്തായി. 33 റൺസെടുത്ത്​ പിടിച്ചുനിൽക്കാൻ ശ്രമിച്ച അശ്വിന്​ പിന്തുണ നൽകാനാവാതെ വാലറ്റത്ത് ഇശാന്ത്​ ശർമയും മുഹമ്മദ്​​ ശമിയും കുൽദീപും മടങ്ങിയതോടെ ഇന്ത്യ പരാജയത്തിലേക്ക്​ കൂപ്പുകുത്തുകയായിരുന്നു.

357 റൺസിന് മൂന്നാം ദിനം അവസാനിപ്പിച്ച ഇംഗ്ലണ്ട് നാലാം ദിനം 39 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. രണ്ടാം ടെസ്​റ്റി​ൽ ആദ്യം ബാറ്റുചെയ്​ത ഇന്ത്യയെ 107 റൺസിന്​ പുറത്താക്കിയ ഇംഗ്ലണ്ട്​ 396 റൺസിന് ഒന്നാം ഇന്നിങ്സ് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്യുകയായിരുന്നു.ആദ്യ ദിനം പൂർണമായും മഴയെടുത്തതിനു പിന്നാലെ വെള്ളിയാഴ്​ചയാണ്​ കളി തുടങ്ങിയത്​. ഇടക്കു പെയ്​ത മഴക്കിടയിലും ഇന്ത്യയെ 35 ഒാവറിനുള്ളിൽ ഒാൾഒൗട്ടാക്കിയ ഇംഗ്ലണ്ട്​ ശനിയാഴ്​ചയാണ്​ ബാറ്റിങ്​ ആരംഭിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more